Tap to Read ➤

ഡികെയുടെ ദീപികയെ അടുത്തറിയാം

സംഭവബഹുലമാണ് ഡികെയുടെ ജീവിതം
Manu D
ദിനേശ് കാര്‍ത്തികിന്റെ രണ്ടാമത്തെ ഭാര്യയാണ് ദീപിക നികിത വഞ്ജരയായിരുന്നു ഡികെയുടെ ആദ്യത്തെ ഭാര്യ.
പിന്നീട് ദേശീയ ടീമിലെ മുന്‍ സഹതാരവുമായ മുരളി വിജയിയുമായി കാര്‍ത്തികിന്റെ ഭാര്യ പ്രണയത്തിലായി. ഇതു വിവാഹ മോചനത്തില്‍ കലാശിച്ചു
തുടര്‍ന്നാണ് കാര്‍ത്തിക് ദീപികയുമായി അടുക്കുന്നത്. വൈകാതെ ഇരുവരും വിവാഹിതരായി
ഇന്ത്യയിലെ  മികച്ച സ്‌ക്വാഷ് താരങ്ങളിലൊരാളാണ് ദീപിക. രാജ്യം പദ്മശ്രീ, അര്‍ജുന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
2021ല്‍ കാര്‍ത്തിക്- ദീപിക ദമ്പതികള്‍ക്കു ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. കബീര്‍ പള്ളിക്കല്‍, സിയാന്‍ പള്ളിക്കല്‍ എന്നാണ് പേരുകള്‍.
ദീപിക റബേക്ക പള്ളിക്കലെന്നാണ് ദീപികയുടെ യഥാര്‍ഥ പേര്. 1991 സപ്തംബര്‍ 21നു കോട്ടയത്താണ് ദീപിക ജനിച്ചത്.
സ്‌ക്വാഷിലേക്കു വരുന്നതിനു മുമ്പ് മോഡലിങിലും ദീപിക ഒരുകൈ നോക്കി. 2006ലാണ് പ്രൊഫഷണല്‍ സ്‌കാഷ് താരമായി മാറിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യക്കു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ താരമാണ് ദീപിക പള്ളിക്കല്‍.
ലോക സ്‌ക്വാഷ് റാങ്കിങില്‍ ആദ്യ പത്തില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ദീപിക
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍സിക്കുക