Tap to Read ➤

വിരമിച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു

പ്രമുഖരെക്കുറിച്ച് അറിയാം
Manu D
2007-12നും ഇടയില്‍ ആറു റെസ്റ്റോറന്റുകള്‍ സഹീര്‍ ഖാന്‍ ആരംഭിച്ചു. ഈ റെസ്റ്റോറന്റ് ആരാധകര്‍ക്കു വളരെ പെട്ടെന്നാണ് പ്രിയങ്കരമായി തീര്‍ന്നത്
പൂനെയിലെ ഫീനിക്സ് മാളിലായിരുന്നു സഹീര്‍ ഖാന്‍സ് ഡൈന്‍ ഫൈന്‍ എന്ന ആദ്യ റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചത്. റെസ്റ്റോറന്റിനൊപ്പം ഒരു സ്‌പോര്‍ട്‌സ് ബാറുമുണ്ടായിരുന്നു.
സഹീര്‍ ഖാന്‍, ഭാര്യയും നടിയുമായ സാഗരിക, സഹോദരി, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് റെസ്‌റ്റോറന്റിനെ നയിക്കുന്നത്.
പക്ഷെ ഒമ്പതു റെസ്റ്റാറന്റുകളില്‍ എട്ടും പിന്നീട് പൂട്ടിപ്പോയി. നിലവില്‍ ഒരു റെസ്‌റ്റോറന്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരമായ രവി ശാസ്ത്രി വിരമിച്ച ശേഷവും പല റോളുകളില്‍ സജീവമാണ്. ദേശീയ ടീമിന്റെ കോച്ചായി 2021ലെ ടി20 ലോകകപ്പ് വരെ അദ്ദേഹം പ്രവര്‍ത്തിച്ചു
പരിശീലകസ്ഥാനത്തു നിന്നും ഇറങ്ങിയ ശേഷം രവി ശാസ്ത്രി ഇപ്പോള്‍ കമന്ററിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കൂടാതെ പരസ്യങ്ങളിലും അഭിനയിക്കുന്നുണ്ട്
ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി വിരമിച്ച ശേഷവും ക്രിക്കറ്റുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചു.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനെ നയിച്ച സൗരവ് ഗാംഗുലി പിന്നീട് ബിസിസിഐ പ്രസിഡന്റുമായി. അടുത്തിടെയാണ് കാലാവധി അവസാനിച്ചതോടെ ദാദ പടിയിറങ്ങിയത്.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2013ലായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ മുംബൈയില്‍ അദ്ദഹത്തിനു ടെണ്ടുല്‍ക്കേര്‍സ് എന്ന രണ്ടു റെസ്റ്റോറന്റുകളുണ്ട്
എസ് ഡ്രൈവ് ആന്റ് സച്ച് എന്ന പേരില്‍ ഹെല്‍ത്ത്‌കെയര്‍, സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് ഉപകരണങ്ങള്‍ എന്നിവയുടെ ഒരു കമ്പനിയും സച്ചിന്‍ ആരംഭിച്ചിട്ടുണ്ട്.
വന്‍മതില്‍ രാഹുല്‍ ദ്രാവിഡ് വിരമിച്ച ശേഷവും വ്യത്യസ്ത റോളുകളില്‍ ക്രിക്കറ്റില്‍ തന്നെയുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ നേരത്തേ അദ്ദേഹം ടീമിനെ പരിശീലിപ്പിച്ച് ജേതാക്കളായിരുന്നു
നിലവില്‍ ഇന്ത്യന്‍ സീനിയര്‍ ടീം കോച്ചായി പ്രവര്‍ത്തിക്കുകയാണ് രാഹുല്‍ ദ്രാവിഡ്
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam