Tap to Read ➤

സൂപ്പര്‍ താരങ്ങളുടെ വിദ്യാഭ്യാസമറിയാം

അഞ്ചു പേരുടെ ലിസ്റ്റ്
Manu D
ഹാര്‍ദിക് പാണ്ഡ്യയാണ് നിലവിലെ ക്രിക്കറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ വിദ്യാഭാസ്യ യോഗ്യതയുള്ളയാള്‍. ഹാര്‍ദിക് ഒമ്പതാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ.
ഹാര്‍ദിക് പാണ്ഡ്യ
ഒമ്പതില്‍ തോറ്റതോടെ താരം പഠനം അവസാനിപ്പിക്കുകയും ചെയ്തു. ബറോഡയിലെ എംകെ ഹൈസ്‌കൂളിലായിരുന്നു ഹാര്‍ദിക് പഠിച്ചത്.
ശിഖര്‍ ധവാന്‍
ശിഖര്‍ ധവാന്‍ +2  പാസായ ശേഷം പഠനം അവസാനിപ്പിച്ചു. ഡല്‍ഹിയിലെ പശ്ചിം വിഹാറിലെ സെന്റ് മാര്‍ക്ക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു
രോഹിത് ശര്‍മ
ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ പ്ലസ്ടു പാസായ ശേഷം തുടര്‍ന്നു പഠിച്ചിട്ടില്ല.
മുംബൈയിലെ ബൊറിവാലിയിലുള്ള ഔര്‍ ലേഡി ഓഫ് വൈലന്‍കന്നി ഹൈസ്‌കൂളിലായിരുന്നു രോഹിത്തിന്റെ വദ്യാഭ്യാസം.
Add Button Text
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി പ്ലസ്ടു വരെയാണ് പഠിച്ചത്. റാഞ്ചിയിലെ ജവഹര്‍ വിദ്യാമന്ദിറിലായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം.
എംഎസ് ധോണി
പ്ലസ്ടു പാസായ ശേഷം ധോണിക്കു ഖരക്പൂരില്‍ ടിക്കറ്റ് കളക്ടറായി ജോലി ലഭിച്ചു. പിന്നീട് ജോലിയുപേക്ഷിച്ച് ക്രിക്കറ്റിലേക്കു തിരിയുകയായിരുന്നു.
വിരാട് കോലി
വിരാട് കോലി
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയും പ്ലസ്ടുവിനു ശേഷം പഠിച്ചിട്ടില്ല
ഡല്‍ഹിയിലെ വിശാല്‍ ഭാരതി സ്‌കൂളിലായിരുന്നു കോലി ആദ്യം പഠിച്ചത്. പിന്നീട് പശ്ചിം വിഹാറിലെ സേവിയര്‍ കോണ്‍വെന്റ് സ്‌കൂളിലേക്കു മാറുകയായിരുന്നു
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/