Tap to Read ➤

2008ലെ ഉദ്ഘാടന മല്‍സരം കളിച്ചു, ഇവരെ ഇത്തവണയും കാണാം

മൂന്നു കളിക്കാരെ അറിയാം
Manu D
2008ലാണ് ലോക ക്രിക്കറ്റിനെ ഇളക്കിമറിച്ച ഐപിഎല്ലിനു ബിസിസിഐ തുടക്കമിടുന്നത്
ബിസിസിഐയുടെ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയമായി പ്രഥമ സീസണ്‍ മാറുകയും ചെയ്തു
ഐപിഎല്ലിന്റെ കന്നി സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇറങ്ങുകയും വരാനിരിക്കുന്ന സീസണില്‍ കളിക്കാന്‍ പോവുകയും ചെയ്ത ചിലരുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം
വൃധിമാന്‍ സാഹ
ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലുണ്ടായിരുന്നു
വരാനിരിക്കുന്ന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമാണ് സാഹ. കഴിഞ്ഞ തവണയും അദ്ദേഹം അവര്‍ക്കൊപ്പമായിരുന്നു.
ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് കന്നി സീസണിലെ ആദ്യ മല്‍സരം കളിച്ച മറ്റൊരാള്‍.
വരാനിരിക്കുന്ന സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനൊപ്പമാണ് ഇഷാന്ത്. കഴിഞ്ഞ ലേലത്തില്‍ താരത്തെ ഡിസി വാങ്ങുകയായിരുന്നു.
വിരാട് കോലി
പ്രഥമ സീസണിലെ ആദ്യ മല്‍സരം കളിക്കുകയും ഇപ്പോഴും ക്രിക്കറ്റില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നയാള്‍ വിരാട് കോലിയാണ്.
ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ താരമായിരുന്നു കോലി. അന്നു മുതല്‍ ഇന്നു വരെ അദ്ദേഹം ആര്‍സിബിയുടെ കൂടാരത്തിലുണ്ട്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
MyKhel Malayalam