ബ്രെറ്റ് ലീയുടെ കൈ ബൗള്‍ ചെയ്യുമ്പോള്‍ നേര്‍ദിശയിലാണ് താഴേക്കു വരുന്നത്, അതിനാല്‍ തന്നെ ബോള്‍ പിക്ക് ചെയ്യുന്നത് എളുപ്പമായിരുന്നു.
ഷുഐബ് അക്തര്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ആക്ഷനായിരുന്നു അദ്ദേഹത്തിന്റേത്. ഷുഐബ് ബൗള്‍ ചെയ്യുമ്പോള്‍ കൈയും ബോളും എവിടെ നിന്നാണ് വരുന്നതെന്നു പോലും നിങ്ങള്‍ക്കു ഊഹിക്കാന്‍ സാധിക്കില്ലെന്നും സെവാഗ് വ്യക്തമാക്കി.
ബോണ്ടിന്റെ ഡെലിവെറികള്‍ സ്വിങ് ചെയ്ത ശേഷം നിങ്ങളുടെ ദേഹത്തേക്കായിരിക്കും വരുന്നത്. ഓഫ്‌സ്റ്റംപിന് പുറത്തു ബൗള്‍ ചെയ്താലും അതു ഈ തരത്തില്‍ സ്വിങ് ചെയ്ത് അകത്തേക്കു കയറുമെന്നും അദ്ദേഹം പറയുന്നു.
ബ്രെറ്റ് ലീയെ നേരിടാന്‍ എനിക്കു ഒരിക്കലും ഭയമില്ലായിരുന്നു. പക്ഷെ ഷുഐബ് അക്തര്‍ അങ്ങനെയായിരുന്നില്ല. അദ്ദേഹം എന്തായിരിക്കും അടുത്തതായി ചെയ്യുകയെന്നു ഊഹിക്കാന്‍ പോലും കഴിയില്ല.
സച്ചിന്‍ രാഹുല്‍ ദ്രാവിഡ്. ലക്ഷ്മണ്‍, ഗാംഗുലി എന്നിവരെല്ലാം സെഞ്ച്വറികള്‍ തികയ്ക്കുന്നത് 150-200 ബോളുകളായിരുന്നു. ഐഡന്റിറ്റിയുണ്ടാക്കാന്‍ അവരേക്കാള്‍ വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടി വന്നതായും സെവാഗ് പറഞ്ഞു.