ധോണി, കോലി, രോഹിത് - ഇവരെ കൂടുതല്‍ പുറത്താക്കിയവര്‍
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്‍തൂക്കം
Manu D
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓള്‍റൗണ്ടറും വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരവുമായ സുനില്‍ നരെയ്ന്‍. 11 തവണ ധോണി, കോലി, രോഹിത് എന്നീ മൂന്നു പേരുടെയും കൂടി വിക്കറ്റുകള്‍ വീഴ്ത്തി
സുനില്‍ നരെയ്ന്‍
പുതിയ സീസണില്‍ പഞ്ചാബ് കിങ്സിന്‍റെ ഫാസ്റ്റ് ബൗളറായ സന്ദീപ് ശര്‍മയും മൂന്നു പേരെയും കൂടി 11 തവണ പുറത്താക്കി
സന്ദീപ് ശര്‍മ
ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്ര 10 തവണയാണ് മൂന്നു പേരുടെയും വിക്കറ്റെടുത്തത്. ഈ സീസണിലെ ഐപിഎല്ലില്‍ അദ്ദേഹം കളിക്കുന്നില്ല
അമിത് മിശ്ര
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും സൂപ്പര്‍ ത്രീയുടെ വിക്കറ്റ് 10 തവണ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് സഹീര്‍
സഹീര്‍ ഖാന്‍
ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ പേസര്‍ ആശിഷ് നെഹ്‌റ ഒമ്പതു തവണയാണ് സൂപ്പര്‍ ത്രീയുടെ വിക്കറ്റെടുത്തിട്ടുള്ളത്. പുതിയ ഫ്രാഞ്ചൈികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയാണ് ഇപ്പോള്‍ അദ്ദേഹം