Tap to Read ➤

IPL: ഷാരൂഖിനു പിന്നാലെ സല്‍മാന്‍ ഖാനും!

രാജസ്ഥാന്‍റെ താരമാണ് സല്‍മാന്‍ ഖാന്‍
Manu D
ബോളിവുഡില്‍ മാത്രമല്ല ക്രിക്കറ്റിലും രണ്ടു ഖാന്‍മാരെ വൈകാതെ കാണാം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ഷാരൂഖ് ഖാനെ നമ്മള്‍ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ സല്‍മാന്‍ ഖാനും വരികയാണ്
തമിഴ്‌നാട്ടുകാരനായ ഷാരൂഖ് കഴിഞ്ഞ സീസണില്‍ പഞ്ചാബിനു വേണ്ടി ചില മല്‍സരങ്ങളില്‍ കളിച്ചിരുന്നു. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ താരത്തിനായില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാനു വേണ്ടി കളിക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. ഷാരൂഖ് ഖാനേക്കാള്‍ നാലു വയസ് ഇളയതാണ് സല്‍മാന്‍.
ഷാരൂഖിന്റെ വഴിയെ ഐപിഎല്ലിലും പേരെടുക്കുകയാണ് താരത്തിന്റെ ആഗ്രഹം. 27കാരനായ ഷാരൂഖിനെപ്പോലെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകള്‍ക്കു വേണ്ടി സല്‍മാന്‍ കളിച്ചിട്ടുണ്ട്
2016, 2017ലെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു താരം. ഷാരൂഖിന്റെ ബാറ്റിങ് ശൈലിയുമായി സാമ്യമുള്ളതാണ് സല്‍മാന്റെയും ബാറ്റിങ്.
ഷാരൂഖ് ഖാന്റെ ബാറ്റിങ് കാണുകയെന്നത് ഹരം തന്നെയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് ശരിക്കും ആസ്വദിക്കാറുണ്ടുണ്ടെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.
ഫിഫ്റ്റി നേടിക്കഴിഞ്ഞാല്‍ അതു സെഞ്ച്വറിയാക്കി മാറ്റാനും അതിനു ശേഷം 150ല്‍ എത്തിക്കാനുമാണ് ശ്രമിക്കാറുള്ളതെന്നാണ് സല്‍മാന്‍ പറയുന്നത്
ഏപ്രിലില്‍ നടന്ന സികെ നായിഡു ട്രോഫിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 63.25 ശരാശരിയില്‍ 506 റണ്‍സ് സല്‍മാന്‍ ഖാന്‍ അടിച്ചെടുത്തു. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു.
ബിഹാറുമായുള്ള മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയും സല്‍മാന്‍ നേടി. ഗുജറാത്തുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ 161 റണ്‍സും താരം സ്‌കോര്‍ ചെയ്തിരുന്നു.
ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്. അതിലൂടെ കരാര്‍ നേടിയെടുക്കാനും ആഗ്രഹിക്കുന്നുവെന്നും സല്‍മാന്‍ വ്യക്തമാക്കി
കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/