Tap to Read ➤
സുന്ദര്‍ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഓള്‍റൗണ്ടറോ?
മികച്ച പ്രകടനമാണ് താരം നടത്തുന്നത്
Manu D
ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ പതിയെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍
ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ഏകദിനത്തില്‍ വാഷിങ്ടണ്‍ ഫിഫ്റ്റിയുമായി ഇന്ത്യയുടെ രക്ഷകനായിരുന്നു
54 ബോളില്‍ 64 റണ്‍സായിരുന്നു വാഷിങ്ടണ്‍ സ്‌കോര്‍ ചെയ്തത്. താരത്തിന്റെ കന്നി ഏകദിന ഫിഫ്റ്റിയായിരുന്നു ഇത്
ലിസ്റ്റ് എ ക്രിക്കറ്റില്‍ ബാറ്റിങില്‍ ഭേദപ്പെട്ട റെക്കോര്‍ഡാണ് വാഷിങ്ടണിനുള്ളത്
58 മല്‍സരങ്ങളില്‍ നിന്നും 22 പ്ലസ് ശരാശരിയില്‍ 750 റണ്‍സ് വാഷിങ്ടണ്‍ നേടിയിട്ടുണ്ട്
ലിസ്റ്റ് എ ക്രിക്കറ്റില്‍ 50 വിക്കറ്റുകളും ഓഫ് സ്പിന്നര്‍ കൂടിയായ വാഷിങ്ടണ്‍ വീഴ്ത്തി
ഇന്ത്യക്കു വേണ്ടി നാലു ടെസ്റ്റുകളില്‍ നിന്നും 66.25 ശരാശരിയില്‍ 265 റണ്‍സ് വാഷിങ്ടണ്‍ നേടി. ബൗളിങില്‍ ആറു വിക്കറ്റും പിഴുതു
ഏകദിനത്തില്‍ 48.33 ശരാശരിയില്‍ 145 റണ്‍സാണ് വാഷിങ്ടണിന്റെ സമ്പാദ്യം. ടി20യില്‍ 26 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്
പവര്‍പ്ലേയില്‍ മികച്ച ബൗളിങ് റെക്കോര്‍ഡാണ് വാഷിങ്ടണിന്റേത്. ടി20യില്‍ ആദ്യത്തെ ആറോവറില്‍ 6.82 ആണ് താരത്തിന്റെ ഇക്കോണമി റേറ്റ്.
സ്ഥിരമായി അവസരങ്ങള്‍ നല്‍കി 2023ലെ ഏകദിന ലോകകപ്പിലേക്കു വാഷിങ്ടണിനെ കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്