Tap to Read ➤

Qatar World Cup:      2018 ലോകകപ്പ് കളിച്ചു, ഇത്തവണ ബ്രസീല്‍ ടീമിലില്ല

ആറു കളിക്കാരെ അറിയാം
Manu D
ഡഗ്ലസ് കോസ്റ്റ
ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍. യുവന്റസിലെ മികച്ച പ്രകടനം 2018ലെ ലോകകപ്പില്‍ ടീമിലെത്തിച്ചു
നിലവില്‍ മേജര്‍ സോക്കര്‍ ലീഗില്‍ ലോസ് ആഞ്ചലസ് ഗാലക്‌സിയുടെ താരമാണ് 32 കാരനായ കോസ്റ്റ
ഫെര്‍ണാണ്ടീഞ്ഞോ
വളരെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു. കഴിഞ്ഞ ലോകകപ്പിലെ എല്ലാ മല്‍സരങ്ങളിലും കളിച്ചു
2019ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും ഫെര്‍ണാണ്ടീഞ്ഞോ വിരമിച്ചു. നിലവില്‍ ബ്രസീലിയന്‍ ലീഗില്‍ കളിക്കുന്നു
വില്ല്യന്‍
കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിന്റെ അറ്റാക്കര്‍മാരില്‍ ഒരാള്‍. പക്ഷെ ടൂര്‍ണമെന്റില്‍ വലിയ ഇംപാക്ടുണ്ടാക്കാനായില്ല
നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിനു വേണ്ടിയാണ് 34 കാരനായ വില്ല്യന്‍ കളിക്കുന്നത്.
റോബര്‍ട്ടോ
ഫിര്‍മിനോ
ലിവര്‍പൂളിനായി മിന്നുന്ന പ്രകടനം നടത്തിയാണ് കഴിഞ്ഞ ലോകകപ്പ് കളിച്ചത്. പക്ഷെ കൂടുതലും പകരക്കാനായാണ് അവസരം ലഭിച്ചത്.
ഈ സീസണില്‍ ലിവര്‍പൂളിനായി എട്ടു ഗോളുകള്‍ നേടിയെങ്കിലും ഫിര്‍മിനോയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല
മാര്‍സെലോ
ബ്രസീലിന്റെ ഇതിഹാസ ലെഫ്റ്റ്ബാക്ക് താരം. പക്ഷെ പ്രതാപകാലം പിന്നിട്ടതിനാല്‍ ഈ ലോകകപ്പില്‍ ഇടം കിട്ടിയില്ല
കഴിഞ്ഞ ലോകകപ്പില്‍ മൂന്ന് മല്‍സരങ്ങളില്‍ മാര്‍സെലോ കളിച്ചിരുന്നു
ഫിലിപ്പെ
കുട്ടീഞ്ഞോ
കഴിഞ്ഞ ലോകകപ്പിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ രണ്ടു ഗോള്‍ നേടുന്നതിനൊപ്പം രണ്ട് അസിസ്റ്റുകളും നല്‍കി.
നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലയ്ക്കായി കളിക്കുന്ന കുട്ടീഞ്ഞോ അത്ര മികച്ച ഫോമിലല്ല.
Created by potrace 1.15, written by Peter Selinger 2001-2017
Created by potrace 1.15, written by Peter Selinger 2001-2017
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com/
MyKhel Malayalam