ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പിനു ശേഷം ക്ലബ്ബിനായി 168 ഗോളുകള്‍ അടിച്ചുകൂട്ടി.
ഈ വര്‍ഷം യൂറോപ്പില്‍ ഏറ്റവുമധികം ഗോളടിച്ചത് എംബാപ്പെയാണ്. 42 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം
കരീം ബെന്‍സെമ (ഫ്രാന്‍സ്)
ഫ്രാന്‍സിന്റെ തന്നെ കരീം ബെന്‍സെമയാണ് ഗോള്‍ഡന്‍ ബൂട്ടിന് മറ്റൊരു ഫേവറിറ്റ്. നിലവിലെ ബാലണ്‍ ഡിയോര്‍ ജേതാവാണ് അദ്ദേഹം.
കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി 46 കളിയില്‍ 44 ഗോളുകള്‍ ബെന്‍സെമ നേടി.
ലയണല്‍ മെസ്സി (അര്‍ജന്റീന)
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ഫേവറിറ്റ് ലിസ്റ്റിലുണ്ട്. 35 കാരനായ താരം കരിയറില്‍ ഇതുവരെ ഈ നേട്ടം കൈവരിച്ചിട്ടില്ല.
ഈ സീസണില്‍ പിഎസ്ജിക്കു വേണ്ടി വിവിധ ടൂര്‍ണമെന്റുകളിലായി 18 കളിയില്‍ 12 ഗോള്‍ മെസ്സി സ്‌കോര്‍ ചെയ്തു.
നെയ്മര്‍ (ബ്രസീല്‍)
ബ്രസീല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ഗോള്‍വേട്ട നടത്തിയ ഗോള്‍ഡന്‍ ബൂട്ട് നേടിയേക്കും. ഈ സീസണില്‍ പിഎസ്ജിക്കു വേണ്ടി 15 ഗോളുകള്‍ താരം അടിച്ചുകഴിഞ്ഞു.
ലോകകപ്പില്‍ മൂന്നു ഗോളുകള്‍ നേടിയാല്‍ ഇതിഹാസ താരം പെലെയെ മറികടന്ന് ബ്രസീലിന്റെ ഓള്‍ടൈം സ്‌കോററായി നെയ്മര്‍ മാറും.
ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്)
2018ലെ കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് വിജയിയാണ് ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍. അന്നു ആറു ഗോളുകളായിരുന്നു താരത്തിന്റെ സമ്പാദ്യം.
മൂന്നു ഗോളുകള്‍ ഖത്തര്‍ ലോകകപ്പില്‍ നേടിയാല്‍ വെയ്ന്‍ റൂണിയെ പിന്തള്ളി ഇംഗ്ലണ്ടിന്റെ ഓള്‍ടൈം സ്‌കോററായി ഹാരി കെയ്ന്‍ മാറും.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക https://malayalam.mykhel.com/