Tap to Read ➤

ഫുട്‌ബോള്‍ ലോകകപ്പിലെ വമ്പന്‍ അട്ടിമറികള്‍

ബ്രസീലടക്കം നാണംകെട്ടു
Vishnuprasad S
1950ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അമേരിക്ക 1-0ന് അട്ടിമറിച്ചു. 38ാം മിനുട്ടില്‍ ജോ ഗെയ്റ്റ്ജന്‍സാണ് അന്ന് അമേരിക്കയുടെ വിജയ ഗോള്‍ നേടിയത്
1954ല്‍ ഹംഗറിയെ ജര്‍മനി 3-2ന് അട്ടിമറിച്ചു. അന്ന് ജര്‍മനി ഫുട്‌ബോളിലെ വന്‍ ശക്തികളായിരുന്നില്ല. ഹംഗറി അന്ന് പ്രമുഖരുടെ നിരയായിരുന്നു
1966ല്‍ ഇറ്റലിയെ 1-0ന് നോര്‍ത്ത് കൊറിയ അട്ടിമറിച്ചു. പാക് ഡു ഇക്കിന്റെ ഗോളിലാണ് അന്ന് കൊറിയയുടെ അത്ഭുത ജയം.
1982ല്‍ വെസ്റ്റ് ജര്‍മനിയെ 2-1ന് അല്‍ജീരിയ അട്ടിമറിച്ചതും ചരിത്ര സംഭവം. യൂറോപ്യന്‍ ചാമ്പ്യന്മാരായെത്തിയ ജര്‍മനിയെയാണ് അല്‍ജീരിയ തകര്‍ത്തത്
1990ല്‍ അര്‍ജന്റീനയെ 1-0ന് കാമറൂണ്‍ അട്ടിമറിച്ചു. ഫ്രാന്‍കോയിസ് ഒമാം ബൈയിക്കാണ് കാമറൂണിന്റെ വിജയഗോള്‍ നേടിയത്
2002ലെ ലോകകപ്പില്‍ വമ്പന്മാരായ ഫ്രാന്‍സിനെ 1-0ന് സെനഗല്‍ അട്ടിമറിച്ചു. 30ാം മിനുട്ടില്‍ പാപ്പ ബൗബ ഡിയോപ്പാണ് സെനഗലിനായി വലകുലുക്കിയത്
2014ലെ ലോകകപ്പിലെ ബ്രസീലിനെ 7-1ന് ജര്‍മനി തകര്‍ത്തത് അത്ഭുത ജയം. വമ്പന്മാരായ ബ്രസീലിന്റെ ചരിത്രത്തിലെ നാണംകെട്ട തോല്‍വിയായി ഇത് മാറി
2014ല്‍ സ്‌പെയിനെ 5-1ന് നെതര്‍ലന്‍ഡ്‌സ് അട്ടിമറിച്ചതും ചരിത്രത്തിലെ വമ്പന്‍ ജയങ്ങളിലൊന്ന്. യൂറോപ്യന്‍ ചാമ്പ്യന്മാരായെത്തിയ സ്‌പെയിനെയാണ് നെതര്‍ലന്‍ഡ്‌സ് ഞെട്ടിച്ചത്
2018ല്‍ ജര്‍മനിയെ 2-0ന് ദക്ഷിണ കൊറിയ അട്ടിമറിച്ചതും അപ്രതീക്ഷിത ജയങ്ങളിലൊന്ന്
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com