സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി ഈ ലോകകപ്പില്‍ പരീക്ഷിക്കും. ബോളിനുള്ളിലെ സെന്‍സറും കളിക്കാരുടെ മൂവ്‌മെന്റ് ഫോളോ ചെയ്യാന്‍ ലിംബ് ട്രാക്കിങ് ക്യാമറയും ഇതിനായി ഉപയോഗിക്കും
ഖത്തര്‍ ലോകകപ്പില്‍ ഒരു ടീമിനു അഞ്ചു പകരക്കാരെ കളത്തിലിറക്കാം. 2018ലെ കഴിഞ്ഞ ലോകകപ്പില്‍ ഇതു മൂന്നായിരുന്നു. കളി ഇത്തവണ എക്‌സ്ട്രാ ടൈമിലേക്കു പോയാല്‍ ഒരു കളിക്കാരനെ അധികമായും പകരക്കാരായി അനുവദിക്കും
2020ലാണ് ഒരു മാച്ചില്‍ പരമാവധി അഞ്ചു കളിക്കാരെ ഒരു ടീമിനു പകരക്കാരായി ഇറക്കാമെന്ന നിയമം പ്രാബല്യത്തില്‍ വന്നത്.
മുന്‍ ഫിഫ ലോകകപ്പുകളില്‍ നിന്നും വ്യത്യസ്തമായി നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഖത്തര്‍ ലോകകപ്പ് നടക്കുന്നത്.
ലോകകപ്പിനായി ഒരു ടീമിനു പരമാവധി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താവുന്നത് 26 കളിക്കാരെയാണ്. 2018ലെ ലോകകപ്പിലേക്കാള്‍ മൂന്നു പേര്‍ കൂടുതലാണിത്
പുരുഷ ലോകകപ്പില്‍ ഇതാദ്യമായി മൂന്നു വനിതാ റഫറിമാരെ ഖത്തര്‍ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 36 റഫറിമാരാണ് പാനലിലുള്ളത്.
ഫിഫ ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. 2.9 മില്ല്യണിനടുത്ത് മാത്രമാണ് ഇവിടുത്തെ ജനസംഖ്യ
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേല്‍ മലയാളം സന്ദര്‍ശിക്കുക https://malayalam.mykhel.com/