Tap to Read ➤

മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി

നേട്ടം സ്വന്തമാക്കിയ അഞ്ച് ഇന്ത്യക്കാരിതാ
Vishnuprasad S
ശുബ്മാന്‍ ഗില്ലാണ് അവസാനമായി ഈ പട്ടികയിലെത്തിയത്. ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് ഗില്‍.
ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേയും ഏകദിനത്തില്‍ സിംബാബ് വെക്കെതിരേയും ടി20യില്‍ ന്യൂസീലന്‍ഡിനെതിരേയുമാണ് ഗില്ലിന്റെ സെഞ്ച്വറി
ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയുമുള്ള രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇഷാന്‍ കിഷന്‍
വിരാട് കോലി
മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 2022ല്‍ അഫ്ഗാനിസ്ഥാനെതിരേ ഏഷ്യാ കപ്പിലാണ് കോലിയുടെ ടി20 സെഞ്ച്വറി
രോഹിത് ശര്‍മ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ടി20യില്‍ നാല് സെഞ്ച്വറികള്‍ രോഹിത്തിന്റെ പേരിലുണ്ട്.
കെ എല്‍ രാഹുല്‍
ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെ എല്‍ രാഹുലും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് രാഹുലിന് അവകാശപ്പെടാം
സുരേഷ് റെയ്‌ന
ആദ്യമായി മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ഇന്ത്യക്കാരനാണ് സുരേഷ് റെയ്‌ന. ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടി20യിലുമാണ് റെയ്‌ന സെഞ്ച്വറി പ്രകടനം നടത്തിയത്.
കായികലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മൈഖേൽ മലയാളം സന്ദര്‍ശിക്കുക
https://malayalam.mykhel.com