Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ യൂക്കി ഭാംബ്രിയും, ബോപണ്ണയും ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സില്‍ പുറത്തായി

പാരീസ്: ഇന്ത്യയുടെ യൂക്കി ഭാംബ്രി ദിവിജ് ശരണ്‍ ജോഡിയും, രോഹന്‍ ബോപണ്ണ മിക്‌സഡ് ഡബിള്‍സ് ജോഡിയും ഫ്രഞ്ച് ഓപ്പണില്‍ പുറത്തായി. ഭാംബ്രി-ശരണ്‍ സഖ്യം 5-7, 6-3 എന്ന സ്‌കോറിന് ഒലിവര്‍ മറാക്ക്-മാറ്റ് പാവിക് ജോഡിയോടാണ്്്് അടിയറവ് പറഞ്ഞത്. ഭാംബ്രി നേരത്തെ സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

മിക്‌സഡ് ഡബിള്‍സില്‍ ജപ്പാന്‍ താരം ഷുക്കോ അയോമയ്‌ക്കൊപ്പം ശരണ്‍ മത്സരിച്ചെങ്കിലും കത്രിന റെബോട്ടനിക്ക്-സാന്റിയാഗോ സഖ്യത്തോട് 6-2, 3-6, 5-10 എന്ന സ്‌കോറിന് പരാജയപ്പെട്ടു. ഇന്ത്യയുടെ മറ്റൊരുതാരം ബോപണ്ണ ഇവിടെ കഴിഞ്ഞവര്‍ഷം മിക്‌സഡ് ഡബിള്‍സില്‍ ചാമ്പ്യനായിരുന്നു.

yuki

എന്നാല്‍ പങ്കാളി തിമിയ ബാബോസിനൊപ്പം മികവ് പ്രകടിപ്പിക്കാന്‍ ബോപണ്ണയ്ക്ക് ഇത്തവണ കഴിഞ്ഞില്ല. 2-6, 3-6 എന്ന സ്‌കോറിന് ജോണ്‍ പീര്‍സ്-ഷുയി ഷാങ് സഖ്യത്തോട് തോറ്റ് ബോപണ്ണ സഖ്യം പുറത്താവുകയായിരുന്നു. കാനഡയുടെ ഗബ്രിയേല ദബ്രോസ്‌കിയുമായി ചേര്‍ന്നാണ് ബോപണ്ണ കഴഞ്ഞവര്‍ഷം കരിയറിലെ ആദ്യ ഗ്രാന്റ്സ്ലാം നേടിയത്. അതേസമയം, ഡബിള്‍സില്‍ ബോപണ്ണ നാലാം റൗണ്ടില്‍ കടന്നിട്ടുണ്ട്. എഡ്വേര്‍ഡ് റോജര്‍ വസെലിനുമായി ചേര്‍ന്നാണ് ബോപണ്ണ ഇവിടെ മത്സരിക്കുന്നത്.

Story first published: Saturday, June 2, 2018, 12:16 [IST]
Other articles published on Jun 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+