വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡബ്ലുടിഎ ഫൈനല്‍സ്; ലോക ഒന്നാം നമ്പറിനെ ഞെട്ടിച്ച് കികി ബെര്‍ട്ടന്‍സ്, ബെലിന്‍ഡയ്ക്കും ജയം

ഷെന്‍ഷെന്‍: ചൈനയിലെ ഷെന്‍ഷെനില്‍ ആരംഭിച്ച ഡബ്ലുടിഎ വനിതാ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ തോല്‍പ്പിച്ച് കികി ബെര്‍ട്ടന്‍സ്. 3-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ഡച്ച് താരത്തിന്റെ വിജയം. ആദ്യ സെറ്റ് കൈവിട്ടുപോയെങ്കിലും ബാര്‍ട്ടിക്കെതിരായ അവസാന രണ്ട് സെറ്റിലും ബെര്‍ട്ടിന്‍സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നവോമി ഒസാക്ക പരിക്കുമൂലം പിന്മാറിയതിനെ തുടര്‍ന്നായിരുന്നു ബെര്‍ട്ടെന്‍സിന് അവസരം തെളിഞ്ഞത്.

മറ്റൊരു മത്സരത്തില്‍ സ്വിസ് താരം ബെലിന്‍ഡ ബെന്‍സിച്ച് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയേയും തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 1-6, 6-3. ബെലിന്‍ഡയുടെ ജയത്തോടെ റെഡ് ഗ്രൂപ്പിലെ നാല് കളിക്കാര്‍ക്കും സെമി സാധ്യതയുണ്ട്. അടുത്ത മത്സരത്തില്‍ ബാര്‍ട്ടി ക്വിറ്റോവയേയും ബെര്‍ട്ടന്‍സ് ബെന്‍സിച്ചിനേയും നേരിടും. ഇതിലെ മത്സരഫലമായിരിക്കും സെമിഫൈനല്‍ താരങ്ങളെ തീരുമാനിക്കുക.

ഷാക്വിബ് ഇല്ല, പകരം ഇവര്‍... ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് രണ്ടു ക്യാപ്റ്റന്‍മാര്‍ഷാക്വിബ് ഇല്ല, പകരം ഇവര്‍... ഇന്ത്യക്കെതിരേ ബംഗ്ലാദേശിന് രണ്ടു ക്യാപ്റ്റന്‍മാര്‍

bertensbarty

കരിയറില്‍ ആദ്യമായാണ് ബെര്‍ട്ടെന്‍സ് ബാര്‍ട്ടിയെ തോല്‍പ്പിക്കുന്നത്. കളിയില്‍ ചെറിയൊരു പിഴവുവരുത്തിയാല്‍പ്പോലും ബെര്‍ട്ടന്‍സ് അത് മുതലെടുക്കുമെന്ന് ബാര്‍ട്ടി പറഞ്ഞു. രണ്ടാം സെറ്റില്‍ രണ്ടുതവണ ബ്രേക്ക് പോയന്റ് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഷെന്‍ഷെനില്‍ മറ്റൊരു ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റശേഷം എത്തിയ ബെര്‍ട്ടിന്‍സ് കിരീടവിജയം നേടാമെന്ന പ്രതീക്ഷയിലാണ്.

Story first published: Wednesday, October 30, 2019, 12:29 [IST]
Other articles published on Oct 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X