Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡബ്ല്യുടിഎ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്; റെക്കോര്‍ഡ് സമ്മാനത്തുക

ഷെന്‍ഷെന്‍: ഡബ്ലുടിഎ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടി കിരീടം ചൂടി. ലോക ഒന്നാം നമ്പര്‍ താരമായ ആഷ്‌ലി നിലവിലെ ചാമ്പ്യനായ ഉക്രെയിനിന്റെ എലീന സ്വിറ്റോലിനയെ തോല്‍പ്പിച്ചാണ് കിരീടവും ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയും സ്വന്തമാക്കിയത്. സ്വിറ്റോലിനയെ 6-4, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ച് ബാര്‍ട്ടി ഈ സീസണ്‍ ഫിനിഷ് ചെയ്തു.

ഡബ്ല്യുടിഎ റാങ്കിംഗില്‍ ഒന്നാമതെത്തിയ ആദ്യ ഓസ്‌ട്രേലിയന്‍ താരമായി മാറിയ ആഷ്‌ലി ജൂണ്‍ മാസത്തില്‍ റോളണ്ട് ഗാരോസില്‍ നടന്ന ഫ്രഞ്ച് ഓപ്പണിലും ഷെന്‍ഷെനില്‍ ചരിത്രകിരീടവും സ്വന്തമാക്കി. 1976ല്‍ ഗൂലഗോങ് കാവ്‌ലി കിരീടം നേടിയശേഷം ഡബ്ലുടിഎ കിരീടം സ്വന്തമാക്കുന്ന ഓസീസ് താരം കൂടിയാണ് ആഷ്‌ലി. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോക ഒന്നാം റാങ്ക് നിലനിര്‍ത്താനും ഇതോടെ താരത്തിന് കഴിഞ്ഞു.

ashleigh barty

തന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും അവിശ്വസനീയമായ വര്‍ഷമാണെന്ന് ബാര്‍ട്ടി പറഞ്ഞു. വനിതാ ടെന്നീസിലെ അവിശ്വസനീയമായ ഒരു പുതിയ യുഗം കൂടിയാണിത്. ഷെന്‍ഷെനില്‍ നേടിയ വിജയം 4.42 മില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് സമ്മാത്തുകയാണ് ആഷ്‌ലിക്ക് നേടിക്കൊടുത്തത്. ഡബിള്‍സില്‍ ഹംഗറിയുടെ ടിമീയ ബാബോസ് തുടര്‍ച്ചയായ മൂന്നാം തവണയും ഇവിടെ കിരീടനേട്ടം സ്വന്തമാക്കി. ഫ്രാന്‍സിന്റെ ക്രിസ്റ്റിന മ്ലെഡനോവിച്ച് ആണ് ഇത്തവണത്തെ പങ്കാളി. ബാര്‍ബറ സ്ട്രിക്കോവ-സു വെയ് സഖ്യത്തെ 6-1, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചായിരുന്നു കിരീടം.

Story first published: Monday, November 4, 2019, 16:45 [IST]
Other articles published on Nov 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+