Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കികി ബെര്‍ട്ടെന്‍സിനെ ഞെട്ടിച്ച് സബെലങ്ക എലൈറ്റ് ടോഫ്രിയില്‍ മുത്തമിട്ടു

ഷുഹായ്: ബെലാറൂസിന്റെ ആര്യന സബലെങ്ക ഡബ്ലുടിഎ എലൈറ്റ് ട്രോഫിയില്‍ മുത്തമിട്ടു. ചൈനയില്‍ നടന്ന മത്സരത്തില്‍ എതിരാളിയായ ഡച്ച് താരം കികി ബെര്‍ട്ടന്‍സിനെതിരെയായിരുന്നു സബലെങ്കയുടെ വിജയം. സ്‌കോര്‍ 6-4, 6-2. തന്നേക്കാള്‍ കരുത്തയായ എതിരാളിക്കെതിരെ മൂന്നുതവണ ബ്രേക്ക് പോയന്റ് നേടിയ സെബലെങ്ക ചൈനയോടുള്ള തന്റെ പ്രിയം ഒരിക്കല്‍ക്കൂടി അരക്കെട്ടുറപ്പിച്ചു.

ഷെന്‍ഷാനിലും വുഹാനിലും നടന്ന ടൂര്‍ണമെന്റുകളില്‍ ഇക്കുറി സെബലെങ്ക കിരീടം നേടിയിരുന്നു. ചൈന തന്റെ പ്രിയപ്പെട്ട ഇടമായെന്നും ചൈനയ്ക്ക് താന്‍ പ്രിയപ്പെട്ടവളായെന്നും മത്സരശേഷം താരം പറഞ്ഞു. കടുത്ത പോരാട്ടമായിരുന്നു പ്രതീക്ഷിച്ചതെങ്കിലും എതിരാളിക്കെതിരെ ആധിപത്യം സ്ഥാപിക്കാന്‍ സെബലെങ്കയ്ക്കു കഴിഞ്ഞു. മത്സരം 76 മിനിറ്റ് നീണ്ടുനിന്നു. നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 4-1 എന്ന നിലയില്‍ ബെര്‍ട്ടെന്‍സിനായിരുന്നു മേല്‍ക്കൈ.

wtaelitetrophyarynasabalenka

രണ്ടാം സെറ്റില്‍ മൂന്ന് മാച്ച് പോയന്റുകള്‍ രക്ഷിച്ചെടുക്കാന്‍ ബെര്‍ട്ടെന്‍സിന് കഴിഞ്ഞെങ്കിലും അന്തിമവിജയം നേടാനായില്ല. 17 വിന്നറുകളാണ് സബലങ്ക പായിച്ചത്. അതേസമയം, 14 അനാവശ്യ പിഴവുകള്‍ വരുത്തിയ എതിരാളി തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. കിരീടവിജയത്തിന് പിന്നാലെ ഡബ്ലുടിഎ ഫൈനലിനായി ഷെന്‍ഷെനിലേക്ക് പോവുകയാണ് സബലെങ്ക. ബെല്‍ജയത്തിന്റെ എലിസി മെര്‍ട്ടെന്‍സുമൊത്ത് ഡബിള്‍സിലാണ് ബെലാറൂസ് താരം മത്സരിക്കുന്നത്.

Story first published: Sunday, October 27, 2019, 17:08 [IST]
Other articles published on Oct 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+