വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

US Open 2020: തിയെം- സ്വരേവ് പുരുഷ സിംഗിള്‍സ് ഫൈനല്‍, ഇത്തവണ പുതിയ ചാംപ്യന്‍

സ്വരേവിന്റെ കന്നി ഗ്രാന്റ്സ്ലാം ഫൈനല്‍ പ്രവേശനമാണിത്

1

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാമിന്റെ പുരുഷ സിംഗിള്‍സില്‍ ഇത്തവണ പുതിയ ചാംപ്യന്‍. ലോക മൂന്നാം നമ്പര്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക്ക് തിയെമും ഏഴാം റാങ്കുകാരനായ ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സ്വരേവും തമ്മിലാണ് കലാശപ്പോര്. ഇവരില്‍ ആരു ജയിച്ചാലും അവരുടെ കന്നി ഗ്രാന്റ്സ്ലാം നേട്ടമായിരിക്കും അത്. ഞായറാഴ്ചയാണ് ഫൈനല്‍. തിയെം ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഫൈനലിലെത്തിയിരുന്നു. കൂടാതെ ഫ്രഞ്ച് ഓപ്പണിലും രണ്ടു തവണ താരം കലാശക്കളിയില്‍ മാറ്റുരച്ചിരുന്നു. യുഎസ് ഓപ്പണില്‍ തിയെമിന്റെ ആദ്യ ഫൈനലാണിത്. എന്നാല്‍ കരിയറിലാദ്യമായാണ് സ്വരേവ് ഒരു ഗ്രാന്റ്സ്ലാമിന്റെ ഫൈനലിലേക്കു യോഗ്യത നേടിയത്.

രണ്ടാം സെമിയില്‍ ലോക ഒന്നാം അഞ്ചാം നമ്പര്‍ റഷ്യയുടെ ഡാനിയേല്‍ മദ്വദേവിനെ തോല്‍പ്പിച്ചാണ് തിയെമിന്റെ ഫൈനല്‍ പ്രവേശനം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. എന്നാല്‍ രണ്ടു സെറ്റുകളില്‍ വിജയിയെ തീരുമാനിച്ചത് ടൈബ്രേക്കറായിരുന്നു. സ്‌കോര്‍: 6-2, 7-6 (7), 7-6 (5) എന്ന സ്‌കോറിനായിരുന്നു തിയെമിന്റെ വിജയം.

2

മൂന്നാം സെറ്റില്‍ ഒരു ഘട്ടത്തില്‍ 2-5ന് പിന്നിലായിരുന്ന തിയെം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് കളിയിലേക്കു തിരികെ വരുകയും തുടര്‍ന്ന് സെറ്റ് ടൈബ്രേക്കറിലെത്തിക്കുകയും ചെയ്തത്. സെമിയില്‍ അല്‍പ്പം ഭാഗ്യവും തന്നെ തുണച്ചതായും ഫൈനലില്‍ അടുത്ത സുഹൃത്ത് കൂടിയായ സ്വരേവിനെ നേരിടാനന്‍ കാത്തിരിക്കുകയാണെന്നും തിയെം പറഞ്ഞു. നിറയെ കാണികളുള്ള സ്റ്റേഡിയത്തില്‍ വലിയ മല്‍സരങ്ങള്‍ കളിക്കാന്‍ ഇഷ്ടമാണ്. ഇവിടെ കാണികളില്ലെങ്കിലും ടെലിവിഷനില്‍ ഒരുപാട് പേര്‍ മല്‍സരം കാണുന്നുണ്ട്. ഇതുപോലെയുള്ള മികച്ച താരങ്ങള്‍ക്കെതിരേ കളിക്കാന്‍ കഠിനാധ്വാനമാണ് താന്‍ ചെയ്യാറുള്ളത്. വലിയ ആവേശത്തോടെയാണ് സാഷയ്ക്ക് (സ്വരേവ്) എതിരേയുള്ള ഫനൈലിനെ കാത്തിരിക്കുന്നതെന്നും തിയെം വ്യക്തമാക്കി.

അതേസമയം, ആദ്യ സെമി ഫൈനലില്‍ അവിശ്വസനീയമായിരുന്നു സ്വരേവിന്റെ വിജയം. സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കു സ്വരേവ് മറികടക്കുകയായിരുന്നു. ആദ്യത്തെ രണ്ടു സെറ്റുകളും കൈവിട്ട ശേഷമായിരുന്നു ജര്‍മന്‍ താരത്തിന്റെ നാടകീയ തിരിച്ചുവരവ്. സ്‌കോര്‍: 3-6, 2-6, 6-3, 6-4, 6-3. ഈ വിജയം തനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നു മല്‍സരശേഷം സ്വരേവ് പ്രതികരിച്ചു.

3

2011ലെ യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍ നൊവാക് ജോകോവിച്ച് ആദ്യ രണ്ടു സെറ്റുകളിലും തോറ്റ ശേഷം റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയിരുവന്നു. അതിനു ശേഷം ആദ്യമായാണ് ഒരു താരം ആദ്യ രണ്ടു സെറ്റുകളും നഷ്ടമായ ശേഷം മൂന്നു സെറ്റുകളില്‍ ജയിച്ച് മല്‍സരം സ്വന്തമാക്കിയത്. 16 വര്‍ഷത്തെ ഗ്രാന്റ്സ്ലാം ചരിത്രത്തിലാദ്യമായി ബിഗ് ത്രീയില്‍പ്പെട്ട ജോകോവിച്ച്, ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവരില്ലാത്ത ആദ്യത്തെ സെമി ഫൈനലെന്ന പ്രത്യേകത ഇത്തവണത്തെ യുഎസ് ഓപ്പണിനുണ്ട്. നദാലും ഫെഡററും ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയപ്പോള്‍ കളിക്കിടെ ലൈന്‍ ജഡ്ജിനെ ദേഹത്തേക്ക് പന്തടിച്ചതിനെ തുടര്‍ന്നു പ്രീക്വാര്‍ട്ടറില്‍ ജോകോവിച്ചിനെ അയോഗ്യനാക്കുകയായിരുന്നു.

Story first published: Saturday, September 12, 2020, 11:30 [IST]
Other articles published on Sep 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X