വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Us Open: ലൈന്‍ ജഡ്ജിനെ പന്ത് കൊണ്ട് പരിക്കേല്‍പ്പിച്ചു! ജോകോവിച്ചിന് അയോഗ്യത, മാപ്പ് ചോദിച്ച് താരം

പ്രീക്വാര്‍ട്ടര്‍ മല്‍സരത്തിനിടെയായിരുന്നു നാടകീയ സംഭവം

1

ന്യൂയോര്‍ക്ക്: 18ാം ഗ്രാന്റ്സ്ലാം തേടിയെത്തിയ ലോക ഒന്നാം നമ്പറും സെര്‍ബിയന്‍ സൂപ്പര്‍ താരവുമായ നൊവാക് ജോകോവിച്ച് തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയില്‍ യുഎസ് ഓപ്പണില്‍ നിന്നു പുറത്തായി. പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ താരത്തെ അയോഗ്യനാക്കുകയായിരുന്നു. മല്‍സരത്തിനിടെ പന്ത് കൊണ്ട് ലൈന്‍ ജഡ്ജിനു പരിക്കല്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു ജോകോവിച്ചിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കിയത്. സംഭവത്തിന്റെ പേരില്‍ താരം പിന്നീട് മാപ്പു ചോദിക്കുകയും ചെയ്തു.

സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയ്‌ക്കെതിരായ ജോകോവിച്ചിന്റെ മല്‍സരത്തിനിടെയായിരുന്നു കോര്‍ട്ടില്‍ നാടകീയ രംഗങ്ങള്‍. ആദ്യ സെറ്റില്‍ 5-6നു പിന്നിട്ടുനില്‍ക്കെ ജോകോവിച്ച് അബദ്ധത്തില്‍ അടിച്ച പന്ത് വനിതാ ലൈന്‍ ജഡ്ജിന്റെ കഴുത്തിലാണ് കൊണ്ട്. തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട് ഇവര്‍ വീഴുകയും ചെയ്തു. ജോകോവിച്ച് ഉടന്‍ തന്നെ ഇവരുടെ അടുത്തേക്ക് വരികയും എന്താണ് സംഭവിച്ചതെന്നു തിരക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. അല്‍പ്പം കഴിഞ്ഞ് പരിക്കേറ്റ വനിതാ ലൈന്‍ ജഡ്ജ് കോര്‍ട്ടില്‍ നിന്നും പുറത്തേക്കു പോയി. തുടര്‍ന്ന് മാച്ച് റഫറിയും ജോകോവിച്ചും തമ്മില്‍ കുറച്ചു സമയം ചര്‍ച്ച നടത്തുകയും ഒടുവില്‍ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സ്പാനിഷ് താരം ബുസ്റ്റയെ മല്‍സരത്തിലെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

2

അനിഷ്ട സംഭവത്തിന്റെ പേരില്‍ പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ ജോകോവിച്ച് മാപ്പുചോദിച്ചു. തന്റെ പ്രവര്‍ത്തി കാരണം വനിതാ ഒഫീഷ്യലിനു ബുദ്ധിമുട്ട് നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. ഭാവിയില്‍ തന്റെ വളര്‍ച്ചയ്ക്കു ഈ സംഭവമൊരു പാഠമായി ഉള്‍ക്കൊള്ളുനെന്നും ജോകോവിച്ച് വ്യക്തമാക്കി. ഈ സംഭവങ്ങളുടെയെല്ലാം പേരില്‍ കടുത്ത ദുഖവും ശൂന്യതയും അനുഭവപ്പെടുന്നു. പരിക്കേറ്റ ഒഫീഷ്യലിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കുഴപ്പമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ദൈവത്തിനു നന്ദി. ഇത്തരമൊരു ബുദ്ധിമുട്ട് അവര്‍ക്കു നേരിട്ടതില്‍ അതിയായ ഖേദമുണ്ട്. മനപ്പൂര്‍വ്വമായിരുന്നില്ല അത്. അവരുടെ സ്വാകാര്യതയെ മാനിക്കുന്നതിനായി പേര് വെളിപ്പെടുത്തുന്നില്ലെന്നെന്ന് ജോകോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അയോഗ്യതയുടെ കാര്യത്തിലേക്കു വന്നാല്‍ അതില്‍ നിരാശയുണ്ടെങ്കിലും ഭാവിയിലെ വളര്‍ച്ചയില്‍ ഒരു താരമെന്ന നിലയിലും മനുഷ്യനെന്ന നിലയിലും തീര്‍ച്ചയായും ഈ സംഭവം ഒരു പാഠമായി ഉള്‍ക്കൊള്ളും. എല്ലാവരോടും സംഭവത്തിന്റെ പേരില്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എല്ലാ വിധ പിന്തുണയും നല്‍കിയ തന്റെ ടീമിനോടും കുടുംബത്തോടും നന്ദി അറിയിക്കുന്നു, ആരാധകര്‍ എല്ലായ്‌പ്പോഴും തനിക്കൊപ്പം തന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കും നന്ദി, അതോടൊപ്പം ക്ഷമയും ചോദിക്കുന്നതായി ജോകോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ വിശദമാക്കി.

3

കരിയറിലെ 18ാം ഗ്രാന്റ്സ്ലാം സ്വന്തമാക്കാന്‍ ജോകോവിച്ചിനു ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഈ യുഎസ് ഓപ്പണ്‍. കാരണം മുഖ്യ എതിരാളികളായ സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്നില്ല. ഫെഡറര്‍ 20ഉും നദാല്‍ 19ഉം ഗ്രാന്റസ്ലാമുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Monday, September 7, 2020, 9:32 [IST]
Other articles published on Sep 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X