വനിതാ ടെന്നിസ് റാങ്കിങ്: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് നവോമി ഒസാക്ക
ലണ്ടന്‍: ഏറ്റവും പുതിയ വനിതാ ടെന്നിസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജപ്പാന്റെ നവോമി ഒസാക്ക.റോജേഴ്‌സ് കപ്പ് ക്വാര്‍ട്ടറില്‍ സെറീന വില്യംസിനോട് നവോമി പരാജയപ്പെട്ടെങ്കിലും ആഷ്‌ളി ബാര്‍ട്ടിയുടെയും കരോളി പ്ലിസ്‌ക്കോവയുടെയും തോല്‍വി ജപ്പാന്‍ താരത്തിന് ഗുണം ചെയ്തു. 6,417 പോയിന്റാണ് നവോമിക്കുള്ളത്.അമേരിക്കയുടെ ആഷ്‌ളി ബാര്‍ട്ടിയാണ് (6,256)രണ്ടാം സ്ഥാനത്തുള്ളത്.6185 പോയിന്റോടെ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌ക്കോവ (6185) മൂന്നാം സ്ഥാനത്തുമുണ്ട്.
റൊമേനിയയുടെ സിമോണ ഹാലപ്പ് (5223),നെതര്‍ലന്‍ഡ്‌സിന്റെ കിക്കി ബെര്‍ട്ടന്‍സ് (5120),ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര കിറ്റോവ (4780),ഉക്രെയിനിന്റെ എലീന സിറ്റോളിന (4577),അമേരിക്കയുടെ സെറീന വില്യംസ് (3995),ബള്‍ഗേറിയയുടെ ആര്യാന സബലിന്‍ക (3565),അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സ് (3189) എന്നിവരാണ് യഥാക്രമം നാല് മുതല്‍ 10 സ്ഥാനങ്ങളിലുള്ളത്. ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ 13ാം സ്ഥാനത്തും ബ്രിട്ടണിന്റെ ജൊഹാന കോന്റെ 15ാം സ്ഥാനത്തുമാണ്. അമേരിക്കയുടെ വീനസ് വില്യംസ് 65ാം സ്ഥാനത്തും റഷ്യയുടെ മരിയ ഷറപ്പോവ 97ാം സ്ഥാനത്തുമാണുള്ളത്.

21കാരിയായ നവോമിയുടെ പേരില്‍ രണ്ട് ഗ്രാന്റ് സ്ലാം കിരീടങ്ങളാണുള്ളത്.2018ലെ യുഎസ് ഓപ്പണിലും ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലുമാണ് നവോമി ഒസാക്ക കിരീടം ചൂടിയത്.അടുത്തിടെ താരം പരിശീലകനെ മാറ്റിയിരുന്നു. അതേ സമയം പ്രസവത്തിന് ശേഷം തിരിച്ചെത്തിയ സെറീന വില്യംസ് ആദ്യ 10ലേക്ക് തിരിച്ചെത്തിയതും ശ്രദ്ധേയമായി. തുടക്കത്തിലേ മോശം പ്രകടനത്തിന് ശേഷം ശക്തമായ തിരിച്ചുവരവാണ് സെറീന നടത്തുന്നത്.എന്നാല്‍ ഉത്തേക വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട മരിയ ഷറപ്പോവയ്ക്ക് പഴയ ഫോം വീണ്ടെടുക്കാനായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications