വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിമ്പിള്‍ഡണ്‍: വാവ്‌റിങ്കയെ ഞെട്ടിച്ച് ഒപെല്‍ക; അസരങ്ക, ഹാലെപ് മൂന്നാം റൗണ്ടില്‍

ലണ്ടന്‍: വിമ്പിള്‍ഡണ്‍ ഗ്രാന്‍സ്ലാം ടെന്നിസ് ടൂര്‍ണമെന്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്‌റിങ്കയെ അട്ടിമറിച്ച് റെയ്‌ലി ഒപെല്‍ക മൂന്നാം റൗണ്ടില്‍ കടന്നു. മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള വാവ്‌റിങ്കയെ അഞ്ച് സെറ്റ് നീണ്ട മത്സരത്തിലാണ് 21കാനായ അമേരിക്കന്‍ താരം കീഴടക്കിയത്. സ്‌കോര്‍: 7-5, 3-6, 4-6, 6-4, 8-6.

 ബ്രസീലിനോടുള്ള തോല്‍വി; മെസ്സിക്ക് വന്‍ തിരിച്ചടി; ബാലന്‍ദ്യോര്‍ സാധ്യതക്ക് മങ്ങല്‍ ബ്രസീലിനോടുള്ള തോല്‍വി; മെസ്സിക്ക് വന്‍ തിരിച്ചടി; ബാലന്‍ദ്യോര്‍ സാധ്യതക്ക് മങ്ങല്‍

പുരുഷ സിംഗിള്‍സില്‍ അലക്‌സി പോപിറിനെ മുട്ടുകുത്തിച്ച് ഡനില്‍ മെദ്‌വദേവ് മൂന്നാം റൗണ്ടിലെത്തി. സ്‌കോര്‍: 6-7, 6-1, 6-4, 6-4. ഇവോ കാര്‍ലോവിച്ചിനെ തോല്‍പ്പിച്ച് തോമസ് ഫാബിയാനോയും പാബ്ലോ ക്യൂവസിനെ മറികടന്ന് ജിറി വെസ്ലിയും ലിയനാര്‍ഡോ മയെറിനെ മുട്ടുകുത്തിച്ച് ഹ്യുബര്‍ട്ട് ഹര്‍കസും മൂന്നാം റൗണ്ടില്‍ കടന്നു.

reillyopelka

വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ വിക്ടോറിയ അസരങ്ക, സിമോണ ഹാലെപ് എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് കുതിച്ചു. മിഹേല ബുസര്‍നെസ്‌കുവിനെയാണ് സിമോണ ഹാലെപ് മറികടന്നത്. സ്‌കോര്‍: 6-4, 4-6, 6-2. അജ്‌ല ടോംലനോവിച്ചിനെ 6-, 6-2 എന്ന സ്‌കോറിനാണ് അസരങ്ക മുട്ടുകുത്തിച്ചത്.

മോണിക്ക പ്യൂഗിനെ തോല്‍പ്പിച്ച് കരോലിന പ്ലിസ്‌കോവയും സോഫിയ കെനിനെ തകര്‍ത്ത് ഡയാന യസ്‌ട്രെംസ്‌കയും ഹെതര്‍ വാട്‌സനെ മറികടന്ന് അനെറ്ര് കൊന്റവീറ്റും മാഡിസന്‍ ബ്രെംഗ്ലെയെ തോല്‍പ്പിച്ച് കരോലിന മുഷോവയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Story first published: Thursday, July 4, 2019, 9:29 [IST]
Other articles published on Jul 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X