ലണ്ടന്‍: മുന്‍ ചാമ്പ്യന്‍ സെറീന വില്യംസും മുന്‍ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ്പും വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ സെമിഫൈനലില്‍ കടന്നു.
നാട്ടുകാരിയായ അലിസന് റിസ്കെ ഉയര്‍ത്തിയ വെല്ലുവിളി മറികടന്നാണ് അമേരിക്കന്‍ താരം സെറീന വില്യംസ് അവസാന നാലില്‍ ഇടംപിടിച്ചത്. ആദ്യ സെറ്റ് സെറീന നേടിയപ്പോള്‍, രണ്ടാം സെറ്റ് റിസ്കെ പിടിച്ചെടുത്തു. മൂന്നാം സെറ്റ് സ്വന്തമാക്കിയാണ് സെറീന ജയം നേടിയത്. ഏഴ് തവണ ചാമ്പ്യനായ സെറീനയെ വിറപ്പിച്ചാണ് 55-ാം റാങ്കുകാരിയായ അലിസന് റിസ്കെ കീഴടങ്ങിയത്. സ്കോര്‍: 6-4, 4-6, 6-3.
സുനില്‍ ഛേത്രിയും ആശാലതാ ദേവിയും 'ഫുട്ബോളര് ഓഫ് ദി ഇയര്‍'; സഹല്‍ അബ്ദുള്‍സമദ് യുവതാരം
ചൈനീസ് താരം ഷാങ് ഷ്വായിയെ തോല്‍പ്പിച്ചാണ് റുമാനിയയുടെ സിമോണ ഹാലെപ് സെമിയിലേക്ക് കുതിച്ചത്. സ്കോര്‍: 7-6, 6-1. ആദ്യ സെറ്റില്‍ വിയര്പ്പൊഴുക്കേണ്ടിവന്നെങ്കിലും ഹാലെപ് രണ്ടാം സെറ്റും ജയവും അനായാസം പിടിച്ചെടുത്തു. ഗ്രാന്സ്ലാം സിംഗിള്‍സ് സെമിഫൈനലിലെത്തുന്ന ആദ്യ ഏഷ്യന്‍ താരമാകാനുള്ള അവസരമാണ് ഷാങ് ഷ്വായിക്ക് നഷ്ടമായത്.