വിംബിള്‍ഡണ്‍: ജോ സോസയെ അനായാസം കീഴടക്കി റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍

ലണ്ടന്‍: ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. പോര്‍ച്ചുഗീസ് താരം ജോ സോസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സ്പാനിഷ് താരം മുന്നേറിയത്. സ്‌കോര്‍: 6-2, 6-2, 6-2. ഇതോടെ സെമിഫൈനലില്‍ നദാല്‍-ഫെഡറര്‍ ക്ലാസിക്കിന് സാധ്യത തെളിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ റോജര്‍ ഫെഡറര്‍ ഇന്ന് മറ്റിയോ ബെറെട്ടിനിയെ നേരിടും.

71-ാം റാങ്കുകാരനായ ജോ സോസ മൂന്നാം റൗണ്ടില്‍ ഡാന്‍ ഇവാന്‍സിനെതിരെ ഉജ്വല വിജയം നേടിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ജോ വില്‍ഫ്രഡ് സോങയ്‌ക്കെതിരേ ആധികാരിക ജയം നേടിയാണ് നദാല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. 2010-ലാണ് നദാല്‍ അവസാനമായി വിംബിള്‍ഡണ്‍ ചാമ്പ്യനായത്. ബെനോയ്റ്റ് പെയ്‌റെയെ കീഴടക്കി റോബര്‍ട്ടോ ബാറ്റിസ്റ്റ ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍: 6-3, 7-, 6-2.

വിംബിള്‍ഡണ്‍: ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിയെ വീഴ്ത്തി അലിസന്‍ റിസ്‌കെ; സെറീന ക്വാര്‍ട്ടറില്‍

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, July 9, 2019, 9:25 [IST]
Other articles published on Jul 9, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X