വിംബിള്‍ഡണ്‍: ജോ സോസയെ അനായാസം കീഴടക്കി റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍
ലണ്ടന്‍: ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. പോര്‍ച്ചുഗീസ് താരം ജോ സോസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സ്പാനിഷ് താരം മുന്നേറിയത്. സ്‌കോര്‍: 6-2, 6-2, 6-2. ഇതോടെ സെമിഫൈനലില്‍ നദാല്‍-ഫെഡറര്‍ ക്ലാസിക്കിന് സാധ്യത തെളിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ റോജര്‍ ഫെഡറര്‍ ഇന്ന് മറ്റിയോ ബെറെട്ടിനിയെ നേരിടും.

71-ാം റാങ്കുകാരനായ ജോ സോസ മൂന്നാം റൗണ്ടില്‍ ഡാന്‍ ഇവാന്‍സിനെതിരെ ഉജ്വല വിജയം നേടിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ജോ വില്‍ഫ്രഡ് സോങയ്‌ക്കെതിരേ ആധികാരിക ജയം നേടിയാണ് നദാല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. 2010-ലാണ് നദാല്‍ അവസാനമായി വിംബിള്‍ഡണ്‍ ചാമ്പ്യനായത്. ബെനോയ്റ്റ് പെയ്‌റെയെ കീഴടക്കി റോബര്‍ട്ടോ ബാറ്റിസ്റ്റ ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍: 6-3, 7-, 6-2.
Story first published: Tuesday, July 9, 2019, 9:32 [IST]
Other articles published on Jul 9, 2019
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications