വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിംബിള്‍ഡണ്‍; നദാലും ദ്യോക്കോവിച്ചും മുന്നോട്ട്; സ്വരേവിന് കാലിടറി

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിന്യുറിനെ 6-1, 6-2, 6-4 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. മൂന്നുതവണ ചാമ്പ്യനായിരുന്ന ദ്യോക്കോവിച്ച് 4-6, 6-3, 6-2, 6-4 എന്ന സ്‌കോറിന് ബ്രിട്ടന്റെ കെയ്‌ലി എഡ്മുണ്ടിനെ പരാജയപ്പെടുത്തി.

ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന ദ്യോക്കോവിച്ച് തന്റെ മുന്‍കാല മികവിലേക്ക് ഇതുവരെ ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം. ആദ്യ സെറ്റില്‍ തോല്‍വി വഴങ്ങിയ സെര്‍ബിയന്‍ വിംബിള്‍ഡണില്‍ നിന്നും മടങ്ങിയേക്കുമെന്ന തോന്നലുളവാക്കിയെങ്കിലും തുടര്‍ച്ചയായ മൂന്നു സെറ്റുകള്‍ ജയിച്ച് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

rafael

അതേസമയം, ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. ഏണസ്റ്റ് ഗുല്‍ബിസിനോട് 7-6(2), 4-6, 5-7, 6-3, 6-0 എന്ന സ്‌കോറിനാണ് സ്വരേവ് അടിയറവ് പറഞ്ഞത്. അര്‍ജന്റീനയുടെ ഡെല്‍ പോട്രോ, മുന്‍ റണ്ണറപ്പ് മിലോസ് റോണിച്ച് തുടങ്ങിയവരും അവസാന പതിനാറില്‍ ഇടം പിടിച്ചിട്ടുണ്ട്.

Story first published: Sunday, July 8, 2018, 12:19 [IST]
Other articles published on Jul 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X