Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമ്പിള്‍ഡണില്‍ മരിയ ഷറപോവയ്ക്ക് കണ്ണീര്‍ മടക്കം; ആദ്യ റൗണ്ടില്‍ പരിക്കേറ്റ് പിന്‍മാറി

ലണ്ടന്‍: മുന്‍ ചാമ്പ്യന്‍ മരിയ ഷറപോവ വിമ്പിള്‍ഡണ്‍ ഗ്ലാന്‍സ്ലാം ടൂര്‍ണമെന്റില്‍ നിന്ന് കണ്ണീരോടെ മടങ്ങി. ഒന്നാം റൗണ്ടില്‍ മത്സരത്തിനിടെ കൈക്ക് പരിക്കേറ്റാണ് റഷ്യന്‍ താരം പിന്‍മാറിയത്.

ഫ്രാന്‍സിന്റെ പൗലിന്‍ പര്‍മെന്റീറിനെതിരായ മത്സരത്തില്‍ മൂന്നാം സെറ്റിനിടെയാണ് 2004-ലെ ചാമ്പ്യനായ ഷറപോവ പിന്‍മാറിയത്. സ്‌കോര്‍ 6-4, 6-7, 5-0 എന്ന നിലയിലായിരുന്നു. ഇതോടെ പര്‍മെന്റീര്‍ വിജയിയായി.

maria sharapova

ലോക റാങ്കിങ്ങില്‍ 80-ാം സ്ഥാനത്തുള്ള ഷറപോവ ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടാം സെറ്റ് കൈവിട്ടു. മൂന്നാം സെറ്റില്‍ തിരിച്ചുവരവ് നടത്താനുള്ള ശ്രമം പരിക്കിനെത്തുടര്‍ന്ന് വിജയിച്ചില്ല.

ചുമലിനേറ്റ പരിക്കിനെ തുടര്‍ന്ന് അഞ്ച് മാസം കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന 32കാരിയായ ഷറപോവ മേയില്‍ മയ്യോര്‍ക്ക ടൂര്‍ണമെന്റിലാണ് തിരിച്ചെത്തിയത്.

അതേസമയം, 2017-ലെ വിമ്പിള്‍ഡണ്‍ ചാമ്പ്യന്‍ ഗാര്‍ബിന്‍ മുഗുരുസ ഒന്നാം റൗണ്ടില്‍ പുറത്തായി. ബിയാട്രിസ് ഹദ്ദാദ് മയ്യയാണ് മുഗുരുസയെ അട്ടിമറിച്ചത്. സ്‌കോര്‍: 6-4, 6-4.

Story first published: Wednesday, July 3, 2019, 11:52 [IST]
Other articles published on Jul 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+