Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍: ഫെഡറര്‍, സെറീന, വീനസ് മൂന്നാം റൗണ്ടില്‍

ലണ്ടന്‍: പുരുഷ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ സ്വി്റ്റ്‌സര്‍ലാന്‍ഡിന്റെ സൂപ്പര്‍താരം റോജര്‍ ഫെഡറര്‍, വനിത വിഭാഗം സിംഗിള്‍സില്‍ അമേരിക്കന്‍ സൂപ്പര്‍ താരങ്ങളും സഹോദരികളുമായ സെറീന വില്ല്യംസ്, വീനസ് വില്ല്യംസ് എന്നിവര്‍ വിജയത്തോടെ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടിലേക്ക് മുന്നേറി.

rogerfederer

ഒന്നാം സീഡ് കൂടിയായ ഫെഡറര്‍ സ്ലൊവാക്യയുടെ ലുകാസ് ലാക്കോയെ പരാജയപ്പെടുത്തിയാണ് മൂന്നാറൗണ്ടിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-4, 6-4, 6-1. എന്നാല്‍, രണ്ടാംറൗണ്ടില്‍ സെറീന ബള്‍ഗേറിയയുടെ വിക്ടോറിയ ടൊമോവയെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-1, 6-4. മൂന്നു സെറ്റുകളിലേക്ക് കടന്ന മല്‍സരത്തില്‍ റൊമാനിയയുടെ അലെക്‌സാന്‍ഡ്ര ദുല്‍ഗഹേറുവിനെയാണ് വീനസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 4-6, 6-0, 6-1.

മറ്റു പ്രധാന മല്‍സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ മിലോസ് റഹോനിക്ക് ജോണ്‍ മില്‍മാനെയും ഗേല്‍ മോന്‍ഫില്‍സ് പൗലോ ലോറെന്‍സിയെയും വനിതകളില്‍ കരോലിന പ്ലിസ്‌കോവ വിക്ടോറിയ അസരന്‍കെയെയും ലൂസി സഫറോവ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌കയെയും തോല്‍പ്പിച്ച് മൂന്നാംറൗണ്ടിലേക്ക് മുന്നേറി.

Story first published: Thursday, July 5, 2018, 13:27 [IST]
Other articles published on Jul 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+