Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിംബിള്‍ഡണ്‍: വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം പുറത്ത്, റോജര്‍ ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് വനിതാ ഡബിള്‍സിലെ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യം തോറ്റ് പുറത്തായിരിക്കുകയാണ്. അമേരിക്കയുടെ മാറ്റിക് സാന്‍ഡ്‌സിനൊപ്പം റാക്കറ്റേന്തുന്ന സാനിയ റഷ്യയുടെ എലീന വെസ്‌നിമ-വെറോനിക്ക കുഡിര്‍മിറ്റോവ കൂട്ടുകെട്ടിനോട് തോറ്റാണ് പുറത്തായത്. ഒരു മണിക്കൂറും 30 മിനുട്ടും നീണ്ടും നിന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ തോല്‍വി. സ്‌കോര്‍ 6-4,6-3.

2017ന് ശേഷം സാനിയ പങ്കെടുത്ത ആദ്യം വിംബിള്‍ഡണായിരുന്നു ഇത്. വനിതാ ഡബിള്‍സില്‍ നിന്ന് പുറത്തായെങ്കിലും മിക്‌സഡ് ഡബിള്‍സില്‍ സാനിയക്ക് മത്സരമുണ്ട്. രോഹന്‍ ബൊപ്പണ്ണക്കൊപ്പം റാക്കറ്റേന്തുന്ന സാനിയ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. തിരിച്ചുവരവില്‍ ഒരു ഗ്രാന്റ്സ്ലാം കിരീടം അലമാരയിലെത്തിക്കാനുള്ള അവസരം ഇനിയും സാനിയ്ക്ക് മുന്നിലുണ്ട്.

saniamirza

പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരമായ റോജര്‍ ഫെഡററും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. എട്ടാം റാങ്കുകാരനായ ഫെഡറര്‍ 34ാം റാങ്കുകാരനായ കാമറൂണ്‍ നോറിയെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. രണ്ട് മണിക്കൂറും 36 മിനുട്ടും നീണ്ടുനിന്ന നാല് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ ജയം. സ്‌കോര്‍ 6-4,6-4,5-7,6-4.39കാരനായ ഫെഡററെ സമീപകാലത്തായി പരിക്ക് വല്ലാതെ ബുദ്ധിമുട്ടിപ്പിക്കുന്നു. മുന്‍ ലോക ഒന്നാം നമ്പറായ ഫെഡറര്‍ ഒമ്പതാം വിംബിള്‍ഡണ്‍ കിരീടമാണ് ലക്ഷ്യമിടുന്നത്.

വാശിയേറിയ മറ്റൊരു പോരാട്ടത്തില്‍ 37ാം റാങ്കുകാരനായ മരിയന്‍ സിലിച്ചിനെ പരാജയപ്പെടുത്തി ഡാനില്‍ മെദവ്‌ദേവ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദവ്‌ദേവ് ജയം സ്വന്തമാക്കിയത്. മൂന്ന് മണിക്കൂറും 42 മിനുട്ടും മത്സരം നീണ്ടു. ആദ്യ രണ്ട് സെറ്റും കൈവിട്ട ശേഷമാണ് മെദവ്‌ദേവിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 6-7,3-6,6-3,6-3,6-2.

ആറാം റാങ്കുകാരന്‍ അലക്‌സാണ്ടര്‍ സെറേവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 40ാം റാങ്കുകാരനായ അമേരിക്കയുടെ ടെയ്‌ലര്‍ ഹാരി ഫ്രിറ്റ്‌സിനെ തോല്‍പ്പിച്ചാണ് സെറേവിന്റെ മുന്നേറ്റം. രണ്ട് മണിക്കൂറും 41 മിനുട്ടും നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് സെറ്റിനാണ് സെറേവിന്റെ ജയം. സ്‌കോര്‍ 6-7,6-4,6-3,7-6.

വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബര്‍ ബെലാറസിന്റെ അലിക്‌സാന്‍ഡ്ര സാസ്‌നോവിച്ചിനെ തോല്‍പ്പിച്ചു.ഒരു മണിക്കൂറും 17 മിനുട്ടും നീണ്ട മത്സരത്തിനൊടുവിലാണ് കെര്‍ബറിന്റെ ജയം. സ്‌കോര്‍ 2-6,6-0,6-1.

Story first published: Sunday, July 4, 2021, 9:52 [IST]
Other articles published on Jul 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+