Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹ്യുന്‍ ചുങ്: ലോക ടെന്നിസിലെ കൊറിയന്‍ 'ആയുധം'... ജോകോവിച്ചിന്റെ 'കില്ലര്‍' തുടങ്ങിയിട്ടേയുള്ളൂ

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെനന്നീസ് പുരുഷ സിംഗിള്‍സില്‍ കിരീട ഫേവറിറ്റുകളിലൊന്നും മുന്‍ ലോക ഒന്നാം റാങ്കുകാരനുമായ നൊവാക്ക് ജോകോവിച്ചിന്റെ കഥ കഴിച്ച കണ്ണടക്കാരന്‍ പയ്യനാണ് ഇപ്പോള്‍ ലോക ടെന്നീസിലെ ചര്‍ച്ചാ വിഷയം. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചുങ് ഹ്യൂനാണ് ജോകോവിച്ചിനെ ഞെട്ടിച്ച ഈ വണ്ടര്‍ബോയ്. ക്വാര്‍ട്ടറും കടന്ന് ചുങ് ഇപ്പോള്‍ സെമി ഫൈനലിലെത്തി നില്‍ക്കുകയാണ്.

പ്രീക്വാര്‍ട്ടറിലായിരുന്നു ജോകോവിച്ചിനെതിരേ കൊറിയന്‍ താരത്തിന്റെ അദ്ഭുത വിജയം. ഇപ്പോള്‍ സെമിയിലെത്തിയതോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും താരം സ്വന്തം പേരില്‍ കുറിച്ചു. ഏതെങ്കിലുമൊരു ഗ്രാന്റ്സ്ലാമിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ കൊറിയന്‍ താരമെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്.

 ജനിച്ചത് ടെന്നീസ് കുടുംബത്തില്‍

ജനിച്ചത് ടെന്നീസ് കുടുംബത്തില്‍

ടെന്നീസെന്ന ഗെയിം ചുങിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. താരത്തിന്റെ അച്ഛനും സഹോദരനുമെല്ലാം ടെന്നീസ് താരങ്ങളായിരുന്നു.
നാലാം വയസ്സിലാണ് ചുങിന് കാഴ്ച തകരാറുണ്ടെന്ന് കണ്ടെത്തുന്നത്. തുടര്‍ന്നു വിശദമായ പരിശോധകള്‍ നടത്തി. കൂടുതല്‍ സമയം പച്ച നിറത്തിലേക്ക് നോക്കാന്‍ മകനെ നിര്‍ബന്ധിക്കണമെന്നും ഇത് കാഴ്ച തകരാര്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് രക്ഷിതാക്കളോട് ഡോക്ടര്‍ പറഞ്ഞത്.

അമേരിക്കയിലെ പരിശീലനം

അമേരിക്കയിലെ പരിശീലനം

കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ തുടര്‍ന്നെങ്കിലും ടെന്നീസിനോടുള്ള കൂട്ട് ചുങ് വിട്ടില്ല. 13ാം വയസ്സില്‍ ച്യുങിനെ വിദഗ്ധ പരിശീലനത്തിനായി രക്ഷിതാക്കള്‍ അമേരിക്കയിലേക്ക് അയച്ചു. ഫ്‌ളോറിഡയിലുള്ള അക്കാദമിയിലെ രണ്ടു വര്‍ഷത്തെ പരിശീലനം ചുങിനെ കൂടുതല്‍ മികച്ച താരമാക്കി മാറ്റുകയായിരുന്നു.
ഇപ്പോള്‍ ജന്‍മനാടായ കൊറിയയിലെ തന്നെ സോളിലാണ് താരം പരിശീലനം നടത്തിവരുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം നെവില്ലെ ഗോഡ്‌വിനായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനം വരെ ചുങിനെ പരിശീലിപ്പിച്ചത്.

 ആരാധനാപാത്രം ജോകോവിച്ച്

ആരാധനാപാത്രം ജോകോവിച്ച്

ജോകോവിച്ചായിരുന്നു ടെന്നീസില്‍ ചുങിന്റെ ആരാധനാപാത്രം. തന്റെ ഹീറോയെത്തന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറിക്കാനും കൊറിയന്‍ താരത്തിനു കഴിഞ്ഞു. കരിയറിലെ നാഴികക്കല്ലെന്നാണ് ജോകോവിച്ചിനെതിരായ ജയത്തെക്കുറിച്ച് ചുങ് വിലയിരുത്തുന്നത്.
2013ലെ വിംബിള്‍ഡണില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റണ്ണറപ്പായിരുന്നു ചുങ്. ലോക ജൂനിയര്‍ റാങ്കിങില്‍ ഏഴാംസ്ഥാനത്തു വരെയെത്താന്‍ കൊറിയന്‍ താരത്തിനായിട്ടുണ്ട്.

ഇഷ്ട ടൂര്‍ണമെന്റ് വിംബിള്‍ഡണ്‍

ഇഷ്ട ടൂര്‍ണമെന്റ് വിംബിള്‍ഡണ്‍

ടെന്നീസ് കോര്‍ട്ടിലെത്തിയാല്‍ ചുങ് ഈറ്റപ്പുലിയെപ്പോലെയാണ്. കോര്‍ട്ടില്‍ പറന്നു നടന്നു കളിക്കുന്ന താരം ഒരേ സമയം പ്രതിരോധിച്ചും കൗണ്ടര്‍അറ്റാക്ക് നടത്തിയും കളിക്കാന്‍ മിടുക്കനാണ്. ജോകോവിച്ചിനെതിരായ മല്‍സരത്തില്‍ ഇവ ലോകം കാണുകയും ചെയ്തിരുന്നു.
ഏതു തരത്തിലുള്ള പ്രതലത്തിലും സ്ലൈഡ് ചെയ്ത് നീങ്ങി ഷോട്ടുകള്‍ തൊടുക്കാന്‍ ചുങിനാവും. ഹാര്‍ഡ് കോര്‍ട്ടില്‍ കളിക്കാനാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. പ്രിയപ്പെട്ട ടൂര്‍ണമെന്റാവട്ടെ വിംബിള്‍ഡണും. ഷോട്ടുകളില്‍ ബാക്ക്ഹാന്റാണ് ചുങ് കൂടുതല്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നത്.

റാങ്കിങിലെ വന്‍ മുന്നേറ്റം

റാങ്കിങിലെ വന്‍ മുന്നേറ്റം

2015 ചുങിനെ സംബന്ധിച്ചിടത്തോളം വലിയൊരു വഴിത്തിരിവുണ്ടായ വര്‍ഷം കൂടിയായിരുന്നു. സീസണിന്റെ തുടക്കത്തില്‍ സിംഗിള്‍സ് റാങ്കിങില്‍ 122ാം സ്ഥാനത്തായിരുന്ന ചുങ് സീസണ്‍ അവസാനിക്കുമ്പോഴേക്കും 51ാം റാങ്കിലേക്ക് കുതിച്ചെത്തി. അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സിന്റെ അവാര്‍ഡ് ദാനച്ചടങ്ങില്‍ വര്‍ഷം ഏറ്റവും വലിയ കുതിപ്പ് നടത്തിയ താരമായി തിരഞ്ഞെടുത്തത് ചുങിനെയായിരുന്നു.
എന്നാല്‍ വയറിനേറ്റ പരിക്ക് 2016ല്‍ താരത്തിനു തിരിച്ചടിയായി. നാലു മാസത്തോളം ചുങിന് മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കേണ്ടിവന്നു. ഇത് സിംഗിള്‍സ് റാങ്കിങില്‍ അദ്ദേഹത്തിന്റെ കുതിപ്പിന്റെ വേഗം കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ പരിക്കുമൂലം വിംബിള്‍ഡണും യുഎസ് ഓപ്പണും ചുങിന് നഷ്ടമായിരുന്നു.

 ലക്ഷ്യം ഒന്നു മാത്രം

ലക്ഷ്യം ഒന്നു മാത്രം

ചുങിന്റെ ജന്‍മനാടായ കൊറിയയില്‍ ടെന്നീസിന് അത്ര വലിയ പ്രാധാന്യമൊന്നുമില്ല. ലോക ടെന്നീസില്‍ മികവ് തെളിയിച്ച രണ്ടു കൊറിയന്‍ താരങ്ങള്‍ മാത്രമേയുള്ളൂ. പുരുഷ വിഭാഗത്തില്‍ ഹ്യുങ് തെയ്ക് ലീയും വനിതകളില്‍ ഡ്യുക് ഹീ ലീയുമാണ് ഇവര്‍. 2000, 07 സീസണുകളിലെ യുഎസ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടറില്‍ എത്തിയതോടെയാണ് ലീ ശ്രദ്ധിക്കപ്പെടുന്നത്. വനിതാ താരം ഹീ ലീയാവട്ടെ 1981ലെ യുഎസ് ഓപ്പണിന്റെ വനിതാ സിംഗിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.
തന്റെ നാട്ടില്‍ ടെന്നീസിന് വലിയ പ്രിയമില്ലെന്ന് ചുങ് തന്നെ സമ്മതിക്കുന്നു. എന്നാല്‍ ഗെയിമിനെ നാട്ടില്‍ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ലക്ഷ്യമെന്നും ചുങ് ആത്മവിശ്വാസത്തോടെ പറഞ്ഞു.

Story first published: Wednesday, January 24, 2018, 17:11 [IST]
Other articles published on Jan 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+