വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിന്ധുവിനെ തോല്‍പിച്ച കരോളിന മാരിന്‍, അന്ന് സൈന നേവാളിനെയും കരയിച്ചു... ആരാണിവള്‍?

By Muralidharan

125 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയവള്‍ - കരോളിന മാരിന്‍. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ സ്പാനിഷ് സുന്ദരി. റിയോ ഒളിംപിക്‌സ് ഫൈനലില്‍ വെറും 6 പോയിന്റുകളുടെ വ്യത്യാസത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പിച്ച് മാരിന്‍ സ്വര്‍ണം നേടി.

<strong>സൈന നോ പറഞ്ഞു, ഗോപീചന്ദിന് വേണ്ടി സിന്ധു നേടിയത് ഒളിംപിക് വെള്ളി... പുലിയാണ് ഈ കോച്ച്!</strong>സൈന നോ പറഞ്ഞു, ഗോപീചന്ദിന് വേണ്ടി സിന്ധു നേടിയത് ഒളിംപിക് വെള്ളി... പുലിയാണ് ഈ കോച്ച്!

കാര്യം ഇന്ത്യക്കാരുടെ സ്വപ്‌നം പൊലിഞ്ഞു എന്നൊക്കെ പറയാം, പക്ഷേ കളി അറിയുന്നവര്‍ പറയും - മാരിന്റേത് അര്‍ഹിച്ച വിജയം. വനിതാ ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് മാരിന്‍. ഇതിന് മുമ്പും ഫൈനലില്‍ മാരിന്‍ ഇന്ത്യയ്ക്ക് പണി തന്നിട്ടുണ്ട്, ജക്കാര്‍ത്തയില്‍ വെച്ച് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൈന നേവാളിനെ വീഴ്ത്തിയായിരുന്നു അത്.

<strong>ഒരേയൊരു സിന്ധു, ഒരേയൊരു ഒളിംപിക് വെളളി... പുലര്‍സല വെങ്കട്ട സിന്ധു.. ആരാണിവള്‍?</strong>ഒരേയൊരു സിന്ധു, ഒരേയൊരു ഒളിംപിക് വെളളി... പുലര്‍സല വെങ്കട്ട സിന്ധു.. ആരാണിവള്‍?

വശ്യമായി ചിരിച്ച് ആരാധരെയും അലറിവിളിച്ച് ഭയപ്പെടുത്തി എതിരാളികളെയും വീഴ്ത്തുന്ന ഈ സ്വപ്‌നസുന്ദരി, കരോളിന മാരിന്‍ ആരാണ്.. വായിക്കൂ...

 കരോളിന മാരിന്‍

കരോളിന മാരിന്‍

കരോളിന മരിയ മാരിന്‍ മാര്‍ട്ടിന്‍ - ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് കരോളിന മാരിന്റെ മുഴുവന്‍ പേരാണ് ഇത്. ജനനം 1993 ജൂണ്‍ 13. ഇപ്പോള്‍ 23 വയസ്സ്. മാരിന് മുന്നില്‍ സമയം ഇനിയും ഇഷ്ടം പോലെ കിടക്കുന്നു എന്ന് സാരം.

 ഒറ്റനോട്ടത്തില്‍

ഒറ്റനോട്ടത്തില്‍

സ്വദേശം സ്‌പെയിന്‍. നിലവില്‍ ലോക ഒന്നാം നമ്പര്‍ താരം. 1.72 മീറ്റര്‍ ഉയരമുണ്ട്. ഇടംകൈ കൊണ്ടാണ് കളി. 65 കിലോ തൂക്കം. 2009 ല്‍ കളി തുടങ്ങി. ഫെര്‍ണ്ടാണ്ടോ റിവസാണ് കോച്ച്.

 മാരിന്റെ കളിശൈലി

മാരിന്റെ കളിശൈലി

ഇടംകൈ കൊണ്ടാണ് കളി എന്ന് പറഞ്ഞല്ലോ. പതിനേഴാം വയസ്സില്‍ കളി തുടങ്ങിയ മാരിന്‍ 239 വിജയങ്ങള്‍ ഇത് വരെ നേടി. 74 എണ്ണം തോറ്റു. വിജയശതമാനം 76ന് മേല്‍.

മാരിന്റെ നേട്ടങ്ങള്‍

മാരിന്റെ നേട്ടങ്ങള്‍

നിലവില്‍ ലോക ഒന്നാം റാങ്ക്. 2016 ഒളിംപിക്‌സ് സ്വര്‍ണം. 2014, 2015 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യന്‍ഷിപ്പ്. 2014, 2016 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2011ല്‍ യൂറോപ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, 2009 ല്‍ യൂറോപ്യന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് - പങ്കെടുത്ത കളികളല്ല, മാരിന്‍ സ്വര്‍ണം നേടിയ റെക്കോര്‍ഡുകളാണ് ഇതൊക്കെ.

മാരിന്റെ കളി

മാരിന്റെ കളി

ബാഡ്മിന്റണിലെ പെണ്‍സിംഹം എന്നാണ് മാരിന്‍ വിളിക്കപ്പെടുന്നത്. അലറിവിളിച്ച് എതിരാളികളെ ഭയപ്പെടുത്തുന്നതാണ് കരോളിന മാരിന്റെ ശൈലി. നിലവിലെ ജേതാവ് ചൈനയുടെ ലീ സുറേയിയെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് മാരിന്‍ റിയോയില്‍ ഫൈനലിലെത്തിയത്.

നദാലിനെ പോലെ

നദാലിനെ പോലെ

വന്യമായി കരുത്തോടെ കളിക്കുന്ന റാഫേല്‍ നദാലിന്റെ ബാഡ്മിന്റണിലെ പെണ്‍പതിപ്പാണ് മാരിന്‍. ബാഡ്മിന്റണിലെ ലേഡി നദാല്‍ എന്ന ഇരട്ടപ്പേരുണ്ട്. നദാലിനെപ്പോലെ മാരിനും ഇടംകൈ ഉപയോഗിച്ചാണ് കളി.

 കോച്ചാണ് താരം

കോച്ചാണ് താരം

കോച്ച് ഫെര്‍ണാണ്ടോ റിവാസിന്റെ കയ്യൊപ്പ് മാരിന്റെ വിജയങ്ങളില്‍ കാണാം. ബാഡ്മിന്റണില്‍ സ്‌പെയിനില്‍ നിന്ന് മാരിനെ കണ്ടെടുത്ത കോച്ച് എന്ന് വേണം റിവാസിനെ വിളിക്കാന്‍. സിന്ധുവിന് കോച്ചായി ഗോപീചന്ദ് ഉള്ളത് പോലെ.

കീഴടക്കാന്‍ എളുപ്പമല്ല

കീഴടക്കാന്‍ എളുപ്പമല്ല


മുഖത്തെപ്പോഴും പുഞ്ചിരി ഒളിപ്പിച്ച് എതിരാളികളെ വകവരുത്തുതാണ് മാരിന്റെ ശൈലി. അസാമാന്യ ഫിറ്റ്‌നസ്. അതിവേഗത്തിലുള്ള കളി, അസാമാന്യമായ ആംഗിളുകളിലേക്ക് ഷോട്ടുകള്‍ ഉതിര്‍ക്കാനുള്ള കഴിവ്. റിയോയില്‍ മാരിന്‍ ഫൈനലിലെത്തിയത് പുഷ്പം പോലെയാണ്.

സൈന തോറ്റത്

സൈന തോറ്റത്

ജക്കാര്‍ത്തയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് സൈന നേവാള്‍ കരോളിന മാര്‍ട്ടിനോട് തോറ്റത്. അന്നത്തെ സ്‌കോര്‍ (21-16, 21-19). ിസിന്ധുവുമായി ഇത് കരോളിനയുടെ എട്ടാമത്തെ കളിയായിരുന്നു. അഞ്ചെണ്ണം മാരിന്‍ ജയിച്ചു. മൂന്നെണ്ണം സിന്ധുവും.

വീറോടെ കളിച്ചു

വീറോടെ കളിച്ചു

ബാഡ്മിന്റന്റെ ഉന്നത നിലവാരത്തിലുള്ള പ്രകടനമായിരുന്നു റിയോയിലെ കോര്‍ട്ട് ഇന്നലെ കണ്ടത്. ആദ്യഗെയിം സിന്ധു ജയിച്ചപ്പോള്‍ രണ്ടാമത്തെ ഗെയിം മാരിന്‍ ജയിച്ചു. മൂന്നാമത്തെ ഗെയിമിലും സിന്ധു നന്നായി പൊരുതി. ഇടയ്ക്ക് പലപ്പോഴും പിന്നോക്കം പോയത് സിന്ധുവിന് തിരിച്ചടിയായി. മാരിന്‍ സാഹചര്യത്തിനനുസരിച്ച് ശൈലിയില്‍ മാറ്റം വരുത്തിയതും ഗുണംചെയ്തു.

Story first published: Saturday, August 20, 2016, 13:08 [IST]
Other articles published on Aug 20, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X