റൊളാംഗ് ഗാരോ ദ്യോക്കോയെ ചതിച്ചു, ഫ്രഞ്ച് ഓപ്പണില്‍ വാവ്‌റിങ്കോയുടെ കന്നിമുത്തം!
പാരീസ്: അട്ടിമറി? അതും ഫ്രഞ്ച് ഓപ്പണിലെ ഫൈനലില്‍? അതെ, പുഷ്പം പോലെ ജയിച്ചുവന്ന് കലാശക്കളിക്കിറങ്ങിയ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക വീഴ്ത്തിയെങ്കില്‍ അതിനെ അട്ടിമറി എന്ന് തന്നെ വിളിക്കണം. പക്ഷേ കളി കണ്ടവര്‍ അത് സമ്മതിക്കില്ല. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഫൈനല്‍.
സെമിഫൈനലില്‍ ആന്‍ഡി മുറെയ്‌ക്കെതിരെ മാത്രമാണ് ദ്യോക്കോയ്ക്ക് ഒരല്‍പം കഷ്ടപ്പെടേണ്ടിവന്നത്. എന്നാല്‍ യഥാര്‍ഥ വെല്ലുവിളി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 6 - 4, 4 - 6, 3 - 6, 4 - 6 എന്ന സ്‌കോറിനാണ് വാവ്‌റിങ്ക ദ്യോക്കോയെ തോല്‍പിച്ചത്. ഫെഡററെ വരെ വീഴ്ത്തിയാണ് വാവ്‌റിങ്ക കപ്പിലെത്തിയത്. വാവ്‌റിങ്കയുടെ വിജയവഴി ഇങ്ങനെയാണ്, കാണൂ..

ഫെഡറര്‍ക്ക് പിന്നില്‍
റോജര്‍ ഫെഡറര്‍ക്കു ശേഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന സ്വസ് താരമെന്ന അപൂര്‍വ ബഹുമതിയാണ് വാവ്‌റിങ്ക സ്വന്തമാക്കിയത്. പക്ഷേ അതിലൊര് രസമുണ്ട്.

ഫെഡറര്‍ക്ക് മുന്നില്‍
അതേ റോജര്‍ ഫെഡററെ പരാജയപ്പെടുത്തിത്തന്നെയാണ് വാവ്‌റിങ്ക ഫൈനലിലേക്ക് എത്തിയത് എന്നതാണത്. ഗ്രാന്‍ഡ് സ്‌ളാം കിരീടങ്ങളുടെ തോഴനായ ഫെഡറര്‍ സ്വന്തം രാജ്യക്കാരന് മുന്നില്‍ വീണുപോവുകയായിരുന്നു.

കളിയല്ല ഫൈനല്‍
നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ദ്യോക്കോവിച്ചിനെ അട്ടിമറിച്ച് സ്വിസ് താരമായ വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്.

തുടക്കം തിരിച്ചടിയോടെ
ആദ്യ സെറ്റ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് നേടിയെങ്കിലും പിന്നീട് തുടരെയുള്ള മൂന്ന് സെറ്റും നേടി വാവ്‌റിങ്ക കിരീടത്തിലെത്തി.

രണ്ടാം ഗ്രാന്‍സ്ലാം
വാവ്‌റിങ്കയുടെ രണ്ടാം ഗ്രാന്‍ഡ് സ്‌ളാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷത്തെ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് ഈ സ്വിസ് താരം

സെറീനയോട് കളിക്കാനാകില്ല
ലൂസിയെ ഷഫറോവയെ ഫൈനലില്‍ കീഴടക്കി സെറീന വില്യംസ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടി.

ഡബിള്‍സ് കിരീടം
ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം ലൂസിയെ ഷഫറോവ - മറ്റെക് സാന്‍ഡ്‌സ് സഖ്യത്തിന്. ഓസ്‌ട്രേലിയയുടെ കാസെ ഡെല്ലാക്വ-റഷ്യയുടെ യറോസ്ലാവ ഷെവ്‌ഡോവ സഖ്യത്തെയാണ് ഇവര്‍ കീഴടക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications