സാനിയ മിര്‍സയുടെ ഏറ്റവും വലിയ ലക്ഷ്യം എന്തെന്നോ...
ഹൈദരാബാദ്: ഇന്ത്യയുടെ സ്വന്തം ടെന്നീസ് താരമായ സാനിയ മിര്‍സക്ക് ഒരു ലക്ഷ്യമുണ്ട്. വലിയൊരു ലക്ഷ്യം. അത് എന്താണെന്നറിയാമോ....
ലോകത്തിലെ ഒന്നാം നമ്പര്‍ ടെന്നീസ് താരം ആകണം എന്നത് മാത്രം. അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണെന്നാണ് താരം പറയുന്നത്.

സിംഗപ്പൂര്‍ ഡബ്ല്യൂടിഎ കിരീടം സ്വന്തമാക്കിയതിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ സാനിയ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. കാര ബ്ലാക്കിനൊപ്പമാണ് ഡബിള്‍സില്‍ സാനിയ കിരീടം നേടിയത്.
പലപ്പോഴും സമ്മര്‍ദ്ദങ്ങളുണ്ടാകാറുണ്ടെന്ന് സാനിയ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ആ സമ്മര്‍ദ്ദങ്ങള്‍ മികച്ച കളി പുറത്തെടുക്കാന്‍ പലപ്പോഴും സഹായകമായിട്ടുണ്ടെന്നാണ് സാനിയ പറയുന്നത്.
തന്റെ കരിയറിലെ മികച്ച പ്രകടനങ്ങള്‍ ഇനി പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ എന്നാണ് സാനിയ വിലയിരുത്തുന്നത്. അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ഇനിയും സമയുണ്ടെന്നും അവര്‍ പറഞ്ഞു.
സിംഗപ്പൂര്‍ ഡബ്ലൂടിഎ വിജയം 'എന്റെ ഇന്ത്യക്ക്' സമര്‍പ്പിക്കുന്നു എന്നാണ് സാനിയ മത്സര ശേഷം പറഞ്ഞത്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യം പങ്കെടുക്കാന്‍ വിസമ്മതിച്ച സാനിയ ഒടുവില്‍ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങുകയും രണ്ട് മെഡലുകള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications