Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: 'വിക്ടറി' നേടാന്‍ അസരെന്‍കയില്ല... പിന്‍മാറി

മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ആന്‍ഡി മുറേ, സെറീന വില്ല്യംസ് എന്നിവര്‍ക്കു പിന്നാലെ രണ്ടു തവണ ജേതാവായ ബെലാറസ് വനിതാ താരം വിക്ടോറിയ അസരെന്‍കയും ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. മകനെ തനിക്കൊപ്പം നിര്‍ത്തുന്നതിനു വേണ്ടിയുള്ള നിയമപോരാട്ടത്തിന്റെ തിരക്കിലാണ് അസരെന്‍ക. ഇതേ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് അസരെന്‍കയ്ക്ക് ഓസ്ട്രലിയന്‍ ഓപ്പണില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചത്. മുന്‍ ലോക ഒന്നാം റാങ്കുകാരി കൂടിയായ അസരെന്‍ക കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണിനു ശേഷം ഒരു ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടില്ല.

a

ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അസരെന്‍കയ്ക്കു കളിക്കാന്‍ സാധിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടിലേ ട്വീറ്റ് ചെയ്തു. അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റില്‍ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അസരെന്‍കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

അസരെന്‍ക പിന്‍മാറിയതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഓസ്‌ട്രേലിയയുടെ അയ്‌ല ടൊംലാനോവിക്കിനു ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചു. ജനുവരി 15 മുതല്‍ 28 വരെയാണ് ഓസട്രേലിയന്‍ ഓപ്പണ്‍ നടക്കുന്നത്.

Story first published: Tuesday, January 9, 2018, 9:31 [IST]
Other articles published on Jan 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+