Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫ്രഞ്ച് ഓപണില്‍ ആദ്യദിനം തന്നെ അട്ടിമറി; വീനസും യെലേനയും പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വനിതാ സിംഗിള്‍സിലെ നിലവിലെ ജേതാവായ യെലേന ഒസ്റ്റാപെന്‍കോയ്ക്കും ഏഴു തവണ ഗ്രാന്‍ഡ്സ്ലാം വിജയിയായ വീനസ് വില്ല്യംസിനും അട്ടിമറി തോല്‍വി. അഞ്ചാം സീഡായ ലാത്‌വിയയുടെ യെലേനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ഉക്രെയ്‌നിന്റെ കാതറീന കൊസ്ലോവയാണ് വീഴ്ത്തിയത്. സ്‌കോര്‍: 7-5, 6-3.

venus

ഒമ്പതാം സീഡായ അമേരിക്കയുടെ വീനസിനെ ചൈനയുടെ വാങ് ക്വിയാങാണ് അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസിനെതിരേ ചൈനീസ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-4, 7-5.

വനിതാ സിംഗിള്‍സിലെ മറ്റു പ്രധാന മല്‍സരങ്ങളില്‍ ഫ്രാന്‍സിന്റെ അലിസെ കോര്‍നെറ്റ് ഇറ്റലിയുടെ സാറ ഇറാനിയെയും (2-6, 6-2, 6-3) എലീന സിറ്റോലിന ആസ്‌ത്രേലിയയുടെ അജ്‌ല ടോമിജാനോവിക്കിനെയും (7-5, 6-3) പരാജയപ്പെടുത്തി രണ്ടാംറൗണ്ടിലേക്ക് മുന്നേറി.

സെറേവിനും ദിമിത്രേവിനും വിജയത്തുടക്കം


പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡായ ജര്‍മനിയുടെ അലെക്‌സാന്‍ഡര്‍ സെറേവിനും നാലാം സീഡായ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രേവിനും 19ാം സീഡായ ജപ്പാന്റെ കെയ് നിഷിങ്കോരിക്കും വിജയത്തുടക്കം. സെറേവ് ലിത്വാനിയയുടെ റികാര്‍ഡസ് ബെറാന്‍കിസിനെയാണ് ആദ്യറൗണ്ടില്‍ പരാജയപ്പെടുത്തിയത്. അനായാസകരമായിരുന്നു സെറേവിന്റെ ജയം. സ്‌കോര്‍: 6-1, 6-1, 6-2.

എന്നാല്‍, ദിമിത്രേവ് ഈജിപ്തിന്റെ മുഹമ്മദ് സഫ്‌വാറ്റിനെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-1, 6-4, 7-6. ഫ്രാന്‍സിന്റെ മാക്‌സിമെ ജാന്‍വിയറിനെ പരാജയപ്പെടുത്തിയാണ് നിഷിങ്കോരി രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 7-6, 6-4, 6-3. എട്ടാം സീഡായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്‍ ഹോളണ്ടിന്റെ റോബിന്‍ ഹാസ്സിനെ മറികടന്നു. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഗോഫിന്റെ വിജയം. സ്‌കോര്‍; 4-6, 4-6, 6-4, 6-1, 6-0. മറ്റു മല്‍സരങ്ങളില്‍ ഫ്രഞ്ച് താരങ്ങളായ ഗേല്‍ മോന്‍ഫില്‍സ്, ലുകാസ് പൗയില്ലെ എന്നിവര്‍ വിജയത്തോടെ രണ്ടാം റൗണ്ടില്‍ കടന്നു.

Story first published: Monday, May 28, 2018, 15:56 [IST]
Other articles published on May 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+