വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

US Open: ദിമിത്രോവും മെദവ്‌ദേവും സെറീന വില്യസും രണ്ടാം റൗണ്ടില്‍; വീനസ് പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ മുന്നോട്ട്. പുരുഷ സിംഗിള്‍സില്‍ ദിമിത്രോവും മെദവ്‌ദേവും രണ്ടാം റൗണ്ടില്‍ സീറ്റുറപ്പിച്ചപ്പോള്‍ വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം സെറീന വില്യസും സ്ലോവാനി സ്റ്റീഫന്‍സും രണ്ടാം റൗണ്ട് ടിക്കറ്റെടുത്തു. അതേ സമയം സൂപ്പര്‍ താരം വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ പുറത്തായി.

എടിപി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരനായ റഷ്യയുടെ മെദവ്‌ദേവ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 79ാം റാങ്കുകാരനായ അര്‍ജന്റീനയുടെ ഫെഡറിക്കോ ഡെല്‍ബോനിസിനെ പരാജയപ്പെടുത്തിയത്. 1 മണിക്കൂറും 48 മിനുട്ടും നീണ്ട പോരാട്ടത്തില്‍ അനായാസമായാണ് മെദവ്‌ദേവ് രണ്ടാം റൗണ്ട് ടിക്കറ്റെടുത്തത്. സ്‌കോര്‍ 6-1,6-2,6-4. 20ാം റാങ്കുകാരനായ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ് 58ാം റാങ്കുകാരനായ യുഎസ്എയുടെ തോമി പോളിനെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ദിമിത്രോവിന്റെ ജയം. 1 മണിക്കൂറും 53 മിനുട്ടും മത്സരം നീണ്ടെങ്കിലും ദിമിത്രോവിന് ഭീഷണി ഉയര്‍ത്താന്‍ ഒരു ഘട്ടത്തിലും പോളിന് സാധിച്ചില്ല. സ്‌കോര്‍ 6-4,6-3,6-1.

serina-williams

പുരുഷ സിംഗിള്‍സില്‍ പല സൂപ്പര്‍ താരങ്ങളും ഇത്തവണ യുഎസ് ഓപ്പണില്‍ പങ്കെടുക്കുന്നില്ല. നിലവിലെ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. ബോസ്‌നിയയുടെ ഡാമിര്‍ സുംഹുറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് വീഴ്ത്തിയത്. ഏറെ നാളായി കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സൂപ്പര്‍ താരം ആന്‍ഡി മുറെയും രണ്ടാം റൗണ്ടില്‍ കടന്നിട്ടുണ്ട്. 115ാം റാങ്കുകാരനായ മുറെ 49ാം റാങ്കുകാരനായ നിഷിയോക്കയെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തത്. ഡൊമിനിക് തീം,മരിയന്‍ സിലിച്ച്,സ്റ്റിഫാനോസ് ടിറ്റ്‌സിപാസ് തുടങ്ങിയവരും രണ്ടാം റൗണ്ടില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്.

വനിതാ സിംഗിള്‍സില്‍ അമേരിക്കയുടെ ചാമ്പ്യന്‍ താരം സെറീന വില്യംസ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. എട്ടാം റാങ്കുകാരിയായ സെറീന 96ാം റാങ്കുകാരിയായ നാട്ടുകാരി ക്രിസ്റ്റി ആനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു. 1 മണിക്കൂറും 28 മിനുട്ടും നീണ്ട മത്സരത്തില്‍ 7-5,6-3 എന്ന സ്‌കോറിനാണ് സെറീനയുടെ ജയം. അതേ സമയം സെറീനയുടെ സഹോദരി വീനസ് വില്യംസിന് ആദ്യ റൗണ്ടില്‍ പുറത്താകേണ്ടി വന്നു. 67ാം റാങ്കുകാരിയായ വീനസിനെ 26ാം റാങ്കുകാരിയ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയാണ് തോല്‍പ്പിച്ചത്. 1 മണിക്കൂറും 49 മിനുട്ടും വാശിയോടെ പോരാട്ടം നടന്നെങ്കിലും 6-3,7-5 എന്ന സ്‌കോറിന് വീനസിനെ മുച്ചോവ വീഴ്ത്തുകയായിരുന്നു. അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. 39ാം റാങ്കുകാരിയായ സ്ലൊവാനി 122ാം സ്ഥാനത്തുള്ള റൊമാനിയയുടെ മിഹീല ബുസറിന്‍സ്‌ക്യുവിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3,6-3.

Story first published: Wednesday, September 2, 2020, 15:01 [IST]
Other articles published on Sep 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X