യുഎസ് ഓപ്പണ്‍: അട്ടിമറികളില്ലാതെ രണ്ടാംദിനം; രണ്ടാംറൗണ്ടിലേക്ക് മുന്നേറി ഫെഡററും ജോകോവിച്ചും
ന്യൂയോര്‍ക്ക് സിറ്റി: യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വമ്പന്‍മാര്‍ വിജയത്തോടെ രണ്ടാംറൗണ്ടിലേക്ക് മുന്നേറി. അട്ടിമറികളില്ലാതെയായിരുന്നു ടൂര്‍ണമെന്റിലെ രണ്ടാംദിനം. മുന്‍ ചാംപ്യനും സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസ താരവുമായ റോജര്‍ ഫെഡറര്‍ ഉള്‍പ്പെടെയുള്ളവരാണ് രണ്ടാംദിനം രണ്ടാംറൗണ്ടിലേക്ക് കുതിച്ചത്.
ഫെഡററിനു പുറമേ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച്, ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സെറേവ്, ഓസ്‌ട്രേലിയയുടെ നിക് ക്രിഗിയോസ്, അമേരിക്കയുടെ ഫ്രാന്‍സസ് ടിയാഫോ എന്നിവരാണ് പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാംറൗണ്ടിലേക്ക് ടിക്കറ്റെടുത്തത്.

വിജയത്തോടെ തുടങ്ങി ഫെഡററും ജോകോവിച്ചും
ജപ്പാന്റെ യൊഷിറ്റോ നിഷിയോക്കയെയാണ് ഒന്നാംറൗണ്ടില്‍ രണ്ടാം സീഡ് കൂടിയായ ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-2, 6-4.
എന്നാല്‍, നാല് സെറ്റുകള്‍ക്കൊടുവിലാണ് ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുക്‌സോവിക്‌സിനെ ആറാം സീഡായ ജോകോവിച്ച് മറികടന്നത്. സ്‌കോര്‍: 6-3, 3-6, 6-4, 6-0.
നാലാം സീഡായ സെറേവ് കാനഡയുടെ പീറ്റര്‍ പൊലാന്‍സ്‌കിയെ 6-2, 6-1, 6-2നും ഏഴാം സീഡായ സിലിച്ച് റൊമാനിയയുടെ മാരിയസ് കോപിലിനെ 7-5, 6-1, 1-1നും (പിന്‍മാറി) ക്രിഗിയോസ് മോള്‍ഡോവയുടെ റാഡു ആല്‍ബോട്ടിനെ 7-5, 2-6, 6-4, 6-2നും ടിയാഫോ ഫ്രാന്‍സിന്റെ അഡ്രിയാന്‍ മന്നാരിനോയെ 6-1, 6-4, 4-6, 6-4നും പരാജയപ്പെടുത്തുകയായിരുന്നു.

വോസ്‌നിയാക്കി, കെര്‍ബര്‍, ഷറപ്പോവ മുന്നോട്ട്
വനിത വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കിയും നാലാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറും 10ാം സീഡായ ലാത്‌വിയയുടെ യെലേന ഒസ്റ്റാപെന്‍കോയും 22ാം സീഡായ റഷ്യയുടെ മരിയ ഷറപ്പോവയും ഫ്രാന്‍സിന്റെ കരോലിന ഗാര്‍ഷിയും ജപ്പാന്റെ നഹോമി ഒസാക്കയും അമേരിക്കയുടെ മാഡിസന്‍ കെയ്‌സും വിജയത്തോടെ രണ്ടാംറൗണ്ടിലേക്ക് കടന്നു.
വോസ്‌നിയാക്കി ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസറിനെ 6-3-6-2നും കെര്‍ബര്‍ റഷ്യയുടെ മര്‍ഗാറിറ്റ ഗാസ്പര്യനെ 7-6, 6-3നും ഷറപ്പോവ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പാറ്റി സ്‌കൈഡറിനെ 6-2, 7-6നും തോല്‍പ്പിക്കുകയായിരുന്നു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications