Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍: ഫെഡറര്‍, ജോകോവിച്ച് മൂന്നാംറൗണ്ടില്‍... വോസ്‌നിയാക്കിക്ക് ഞെട്ടിക്കുന്ന തോല്‍വി

ന്യൂയോര്‍ക്ക് സിറ്റി: യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍, സെര്‍ബിയന്‍ സ്റ്റാര്‍ നൊവാക് ജോകോവിച്ച് എന്നിവര്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വിജയത്തോടെ മൂന്നാംറൗണ്ടിലേക്ക് മുന്നേറി.

rogerfederer

എന്നാല്‍, വനിതാ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ലോക രണ്ടാം നന്വര്‍ താരമായ ഡെന്‍മാര്‍ക്കിന്റെ കരോലിന വോസ്‌നിയാക്കി ഞെട്ടിക്കുന്ന തോല്‍വിയുടെ ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ട് കാണാതെ പുറത്തായി. ഉക്രെയ്‌നിന്റെ 36ാം റാങ്കുകാരിയായ ലെസിയ സുറെന്‍കോയാണ് വോസ്‌നിയാക്കിയെ രണ്ടാംറൗണ്ടില്‍ വീഴ്ത്തിയത്. സ്‌കോര്‍; 6-4, 6-2.

രണ്ടാം സീഡായ ഫെഡറര്‍ ഫ്രാന്‍സിന്റെ ബെനോയിറ്റ് പയ്‌റെയെ 7-5, 6-4, 6-4 എന്ന സ്‌കോറിനും ആറാം സീഡായ ജോകോവിച്ച് അമേരിക്കയുടെ ടെന്നസ് സാന്‍ഡ്രേനെ 6-1, 6-3, 6-7, 6-2 എന്ന സ്‌കോറിനുമാണ് തോല്‍പ്പിച്ചത്. പുരുഷ വിഭാഗം സിംഗിള്‍സിലെ മറ്റു മല്‍സരങ്ങളില്‍ നാലാം സീഡായ ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സെറേവ് ഫ്രാന്‍സിന്റെ നികോളസ് മാഹുത്തിനെ 6-4, 6-4, 6-2നും ജപ്പാന്റെ കെയ് നിഷിങ്കോരി ഫ്രാന്‍സിന്റെ ഗേല്‍ മോന്‍ഫില്‍സിനെയും മാരിന്‍ സിലിച്ച് ഹുബെര്‍ട്ട് ഹുര്‍കാക്‌സിനെയും പരാജയപ്പെടുത്തി.

വനിതകളില്‍ നാലാം സീഡായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ സ്വീഡന്റെ ജോഹന്ന ലാര്‍സനെയും (6-2, 5-7, 6-4) റഷ്യയുടെ മരിയ ഷറപ്പോവ റൊമാനിയയുടെ സൊറാന കിര്‍സ്റ്റിയെയും (6-2, 7-5) പെട്ര ക്വിറ്റോവ വാങ് യാഫനെയും മാഡിസന്‍ കെയ്‌സ് ബെര്‍നാര്‍ഡ പെറയെയും കരോലിന ഗാര്‍ഷ്യ മോണിക പുല്‍ഗിനെയും പരാജയപ്പെടുത്തി മൂന്നാംറൗണ്ടിലേക്ക് കുതിച്ചു.

Story first published: Friday, August 31, 2018, 12:49 [IST]
Other articles published on Aug 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+