Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍: സാനിയ സഖ്യം സെമിയില്‍, വീനസിനെ സെറീന മലര്‍ത്തിയടിച്ചു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് വിജയ ദിനം. വനിത ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം സെമിഫൈനലില്‍ കടന്നു. ടൂര്‍ണമെന്റിലെ ഒന്നാം സീഡുകാരായ സാനിയ-ഹിംഗിസ് സഖ്യം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ചൈനീസ് തായ്‌പേയ് താരങ്ങളായ യുങ് ജാന്‍ ചാന്‍- ഹവോ ചിന്‍ ചാങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റില്‍ മാത്രമാണ് എതിരാളികള്‍ സാനിയ സഖ്യത്തിന് അല്‍പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്. സ്‌കോര്‍: 7-6(5), 6-1.

Sania and Hingis

വനിത സിംഗിള്‍സില്‍ സഹോദരിമാരുടെ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ സെറീന വില്യംസിന് തന്നെയായിരുന്നു വിജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വീനസ് അടിയറവ് പറഞ്ഞത്. ഇതോടെ സെറീന വില്യംസ് സെമിഫൈനലിലല്‍ പ്രവേശിച്ചു.

ആദ്യ സെറ്റ് എളുപ്പത്തില്‍ നേടിയ സെറീനയ്ക്ക് പക്ഷേ രണ്ടാം സെറ്റ് നഷ്ടപ്പെട്ടു. 6-1 നാണ് വീനസ് രണ്ടാം സെറ്റ് തിരിച്ചുപിടിച്ചത്. ഇതോടെ ഒരു അട്ടിമറി മണത്തെങ്കിലും മൂന്നാം സെറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സെറീന തന്നെ വിജയക്കൊടി പാറിച്ചു.

ചേച്ചിയെ തോല്‍പിച്ച അനിയത്തി ഇനി കീരിടവും സ്വന്തമാക്കുമോ എന്നാണ് ടെന്നീസ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. 2010 ന് ശേഷം ആദ്യമായാണ് വീനസ് യുഎസ് ഓപ്പണിന്റെ നാലാം റൗണ്ട് വരെ എത്തുന്നത്. നിലവില്‍ 23-ാം സീഡ് ആണ്.

പുരുഷ ഡബിള്‍സില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിയ്ക്കുന്നത് രോഹന്‍ ബൊപ്പണ്ണയിലാണ്. സെപ്തംബര്‍ ഒമ്പതിന് തന്നെയാണ് ബൊപ്പണ്ണ്-മെര്‍ജിയ സഖ്യത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണയുടെ സഖ്യവും ലിയാണ്ടര്‍ പേസിന്റെ സഖ്യവും സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നുണ്ട്.

Story first published: Wednesday, September 9, 2015, 17:51 [IST]
Other articles published on Sep 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+