Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍; ഫെഡററും ദ്യോക്കോവിച്ചും സെറീനയും മുന്നോട്ട്, നിഷികോരി പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ പ്രമുഖ താരങ്ങള്‍ക്ക് ജയം. പുരുഷ വിഭാഗം സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍, നൊവാക് ദ്യോക്കോവിച്ച് എന്നിവര്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ ജാപ്പനീസ് താരം കെയ് നിഷികോരി പുറത്തായി. വനിതാ വിഭാഗത്തില്‍ സെറീന വില്യംസ്, മാഡിസണ്‍ കീസ്, എലിന സ്വിറ്റോലിന, ആഷ്‌ലി ബാര്‍ട്ടി തുടങ്ങിയവരെല്ലാം നാലാം റൗണ്ടിലെത്തി.

ആദ്യ രണ്ട് മത്സരത്തിലും എതിരാളിക്ക് ആദ്യ സെറ്റ് വിട്ടുകൊടുത്ത ഫെഡറര്‍ മൂന്നാം മത്സരത്തില്‍ മികവിലേക്കുയര്‍ന്നു. ഡാന്‍ ഇവാന്‍സിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇതിഹാസതാരം ജയിച്ചുകയറിയത്. സ്‌കോര്‍ 6-2, 6-2, 6-1. നൊവാക് ദ്യോക്കോവിച്ച് ഡെനിസ് കുഡ്‌ലയെ 6-3, 6-4, 6-2 എന്ന സ്‌കോറിനും കീഴ്‌പ്പെടുത്തി. അതേസമയം, നിഷികോരിയെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് അലക്‌സ് മിനൗര്‍ അട്ടിമറിച്ചു. സ്‌കോര്‍ 6-2, 6-4, 2-6, 6-3.

rogerfederer

വനിതാ വിഭാഗത്തില്‍ സെറീന വില്യംസ് മൂന്നാം റൗണ്ടിലും അനായാസ ജയമാണ് സ്വന്തമാക്കിയത്. കരോലിന മുച്ചോവയെ 6-3, 6-2 എന്ന സ്‌കോറിന് സെറീന തോല്‍പ്പിച്ചു. ലോക രണ്ടാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി മരിയ സക്കറിയെയും തോല്‍പ്പിച്ചു. സ്‌കോര്‍ 7-5, 6-3. കരോലിന പ്ലിസ്‌കോവ 6-1 4-6, 6-4 എന്ന സ്‌കോറിന് ഓണ്‍സ് ജെബോറിനെ പരാജയപ്പെടുത്തി. 6-3, 7-5 എന്ന സ്‌കോറിന സോഫിയ കെനിനെതിരെയാണ് മാഡിസണ്‍ കീസിന്റെ വിജയം. എലിന സ്വിറ്റോലിനയും നാലാം റൗണ്ട് ഉറപ്പിച്ചു. ഡയാന യസ്ട്രംസ്‌കയെ 6-2, 6-0 എന്ന സ്‌കോറിനാണ് എലിന തോല്‍പ്പിച്ചത്.

Story first published: Saturday, August 31, 2019, 9:54 [IST]
Other articles published on Aug 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+