ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും ഇതിഹാസതാരം റോജര്‍ ഫെഡറര്‍ പുറത്തായി. ബള്‍ഗേറിയന്‍ താരം ഗ്രിഗോര്‍ ദിമിത്രോവ് ആണ് ക്വാര്‍ട്ടറില്‍ ഫെഡററെ അട്ടിമറിച്ചത്. സ്കോര്‍ 3-6, 6-4, 3-6, 6-4, 6-2. ലോക റാങ്കിങ്ങില്‍ തന്നേക്കാള്‍ ഏറെ പിന്നിലുള്ള ദിമിത്രോവിനെതിരെ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയാണ് ഫെഡറര്‍ തോല്‍വി ചോദിച്ചുവാങ്ങിയത്. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ സ്വിസ് താരത്തിന് ചുവടുറപ്പിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം, റഷ്യന്‍ താരം ഡാനില്‍ മെദ്വേദേവും സെറീന വില്യംസും സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ മെദ്വേദേവ് സ്റ്റാന്‍ വാവറിങ്കയെ തോല്‍പ്പിച്ചാണ് സെമിയില്‍ ഇടംപിടിച്ചത്. സ്കോര്‍ 7-6, 6-3, 3-6, 6-1. വനിതാ വിഭാഗം സിംഗിള്‍സില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ സെറീന വില്യംസ് ചൈനീസ് എതിരാളി വാങ് ക്വിയാങ്ങിനെ 6-1, 6-0 എന്ന സ്കോറിന് തോല്‍പ്പിച്ചു. അനായാസമാണ് സെറീന സെമി സ്ഥാനം ഉറപ്പിച്ചത്. മികച്ച ഫോമില്‍ കളിച്ചുമുന്നേറിയ ചൈനീസ് താരത്തിന് രണ്ട് സെറ്റിലും സെറീന അവസരമൊന്നും നല്‍കിയില്ല.
ഗ്രാന്റ്ഹോമിനും ബ്രൂസിനും അര്‍ധ സെഞ്ച്വറി; ശ്രീലങ്കയെ തകര്‍ത്ത് കിവീസിന് പരമ്പര
പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാംനമ്പര്‍താരം നൊവാക് ദ്യോക്കോവിച്ചിനെ മറികടന്നെത്തിയ വാവ്റിങ്കയ്ക്ക് റഷ്യന്‍ താരത്തിനെതിരെ താളം നിലനിര്‍ത്താനായില്ല. ആദ്യ സെറ്റില്‍ ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും മെദ്വേദേവ് സെറ്റ് കൈവിട്ടില്ല. രണ്ടാം സെറ്റില്‍ അനായാസ ജയം കണ്ടെത്തിയതോടെ മത്സരം റഷ്യന്‍ താരത്തിനൊപ്പമാണെന്ന് ഉറപ്പായിരുന്നു. മൂന്നാം സെറ്റില്‍ വാവ്റിങ്ക തിരിച്ചുവരവ് നടത്തി. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ പൊരുതാന്‍പോലും താരത്തിന് കഴിഞ്ഞില്ല.