ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നാസില് മുന്‍ ചാമ്പ്യന്‍ റഫേല്‍ നദാല്‍ പുറത്തായി. ഫ്രഞ്ച് താരം ലൂക്കാസ് പൗളിയാണ് നദാലിനെ പരാജയപ്പെടുത്തിയത്.
ഇഞ്ചോടിഞ്ച് പാരാട്ടത്തിനൊടുവിലായിരുന്നു നദാലിന്റെ തോല്‍വി. 6-1, 2-6, 6-4, 3-6, 7-6 എന്നീ സ്കോറുകള്‍ക്കാണ് ഇരുപത്തഞ്ചാം റാങ്കുകാരനായ പൗളിയുടെ വിജയം.
ക്വാര്‍ട്ടറില്‍ ഗായല്‍ മോണ്‍ഫില്‍സ് ആണ് പൗളിയുടെ എതിരാളി. കഴിഞ്ഞ വര്‍ഷം നടന്ന പ്രധാന ടൂര്ണ്ണമെന്രുകളിലും ക്വാര്‍ട്ടര്‍ കടക്കാന്‍ നദാലിനായിട്ടില്ല. നാലാം സീഡായ നദാലിന് പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും നഷ്ടമായിരുന്നു.