Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍: മരിന്‍ സിലിച്ചിനെ മറികടന്ന് റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ 23ാം റാങ്കുകാരനായ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ മറികടന്നാണ് നദാലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. നാല് സെറ്റ് നീണ്ടു നിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ ജയം.രണ്ട് മണിക്കൂറും 52 മിനുട്ടും മത്സരം നീണ്ടു.ആദ്യ സെറ്റ് 6-3ന് സ്വന്തമാക്കിയ നദാല്‍ മിടുക്ക് കാട്ടിയെങ്കിലും രണ്ടാം സെറ്റ് 6-3ന് തിരിച്ചുപിടിച്ച് സിലിച്ച് മത്സരം ആവേശത്തിലാക്കി. പിന്നീടങ്ങോട്ട് പഴുതുകളില്ലാത്ത പ്രകടനമാണ് നദാല്‍ കാഴ്ചവെച്ചത്.40 മിനുട്ട് നീണ്ട മൂന്നാം സെറ്റ് 6-1ന് സ്വന്തമാക്കിയ നദാല്‍ വിധി നിര്‍ണ്ണയിക്കുന്ന നാലാം സെറ്റ് 6-2നും പിടിച്ചെടുത്തു.

ക്വാര്‍ട്ടറില്‍ എറ്റിപി റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ ഡീഗോ സെബാസ്റ്റിയന്‍ സ്‌ക്വാര്‍ട്‌സ്മാനാണ് നദാലിന്റെ എതിരാളി. എറ്റിപി റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനായ നദാല്‍ നാലാം യുഎസ് ഓപ്പണാണ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്.2010,2013,2017 വര്‍ഷങ്ങളിലാണ് നദാല്‍ ഇതിനുമുമ്പ് യുഎസ് ഓപ്പണില്‍ മുത്തമിട്ടത്.കരിയറില്‍ 18 ഗ്രാന്റ് സ്ലാം കിരീടമാണ് ഇതുവരെ നദാല്‍ നേടിയത്.ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ നേടിയ നദാല്‍ മികച്ച ഫോമിലാണുള്ളത്.

rafaelnadal

പുരുഷ സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ 13ാം സ്ഥാനക്കാരനായ ഫ്രാന്‍സിന്റെ ഗേയല്‍ മോന്‍ഫില്‍സും ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ താരം പാബ്ലോ അന്‍ഡുജാര്‍ ആല്‍ബയെയാണ് മോന്‍ഫില്‍സ് തോല്‍പ്പിച്ചത്.ഒരു മണിക്കൂറും 29 മിനുട്ടും നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മോന്‍ഫില്‍സിന്റെ ജയം.സ്‌കോര്‍ 6-1,6-2,6-2.

Story first published: Wednesday, September 4, 2019, 9:19 [IST]
Other articles published on Sep 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+