Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

US Open: നവോമി ഒസാക്ക ക്വാര്‍ട്ടറില്‍, ഏഞ്ചലിക് കെര്‍ബര്‍ പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ ജപ്പാന്റെ സൂപ്പര്‍ താരം നവോമി ഒസാക്ക ക്വാര്‍ട്ടറില്‍. ഒമ്പതാം റാങ്കും നാലാം സീഡുമായ ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇസ്‌തോനിയയുടെ അനെറ്റ് കോന്റാവിറ്റിനെ പരാജയപ്പെടുത്തുകയായിരുന്നു. 1 മണിക്കൂറും 13 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-3,6-4. അതേ സമയം ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബര്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. 23ാം റാങ്കുകാരിയും 17ാം സീഡുമായ കെര്‍ബറെ ആതിഥേയ താരവും 28ാം സീഡുമായ ജെന്നിഫര്‍ ബ്രാഡിയാണ് തോല്‍പ്പിച്ചത്. ഒരു മണിക്കൂറും 24 മിനുട്ടും നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ തോറ്റത്. സ്‌കോര്‍ 6-1,6-4. പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ ഡോണ വിക്കിച്ചിനും അട്ടിമറി നേരിട്ടു.

naomi-osaka

18ാം സീഡായ വിക്കിച്ചിനെ ബള്‍ഗേറിയയുടെ സീഡില്ലാ താരം ടിവിറ്റാന പ്രിന്‍കോവയാണ് തോല്‍പ്പിച്ചത്. ഒരു മണിക്കൂറും 6 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-4,6-1. എട്ടാം സീഡുകാരി ക്രൊയേഷ്യയുടെ പെട്രാ മാര്‍ട്ടിച്ചിനും പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറി നേരിട്ടു. 23ാം സീഡ് കസാക്കിസ്ഥാന്റെ യൂലിയ പുടിന്‍സ്റ്റീവയാണ് മാര്‍ട്ടിച്ചിനെ തകര്‍ത്തത്. രണ്ട് മണിക്കൂറും 29 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-3,2-6,6-4. 12ാം റാങ്കുകാരിയും ആറാം സീഡുമായ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ കിറ്റോവയ്ക്കും പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറി നേരിട്ടു. സീഡില്ലാത്ത ആതിഥേയ താരം ഷെല്‍ബി റോജേഴ്‌സാണ് കിറ്റോവയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്തത്. 2 മണിക്കൂറും 43 മിനുട്ടും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കിറ്റോവ കീഴടങ്ങിയത്. സ്‌കോര്‍ 7-6,3-6,7-6. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം സെറീന വില്യംസ് ഇന്ന് ഗ്രീസിന്റെ മരിയ സക്കരിയയെ നേരിടും.

പുരുഷ സിംഗിള്‍സില്‍ 10ാം റാങ്കുകാരനും ഏഴാം സീഡുമായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. 12ാം സീഡ് കാനഡയുടെ ഡെനിസ് ഷപ്പോവലോവാണ് ഗോഫിനെ തകര്‍ത്തത്. 3 മണിക്കൂറും 32 മിനുട്ടും നീണ്ട മത്സരത്തിനൊടുവിലാണ് ഗോഫിന്‍ വീണത്. സ്‌കോര്‍ 6-7,6-3,6-4,6-3. പ്രതീക്ഷ നല്‍കിയ അഞ്ചാം സീഡ് ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവ് ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം ഡേവിഡോവിച്ച് ഫോക്കിനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെറേവ് തകര്‍ത്തത്. 1 മണിക്കൂറും 31 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-2,6-2-6-1. ക്രൊയേഷ്യയുടെ ബോര്‍ണ കോറിച്ചും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 27ാം സീഡായ കോറിച്ച് പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ജോര്‍ദാന്‍ തോംസണെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കോറിച്ചിന്റെ ജയം. സ്‌കോര്‍ 7-5,6-1,6-3.

Story first published: Monday, September 7, 2020, 14:43 [IST]
Other articles published on Sep 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+