Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍; നദാലും സിലിച്ചും മുന്നോട്ട്, അപ്രതീക്ഷിത തോല്‍വിയില്‍ ഹാലെപ്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടില്‍ നിന്നും മുന്നേറി റാഫേല്‍ നദാലും മരിന്‍ സിലിച്ചും. തനാസി കോക്കിനാക്കിസ് പിന്മാറിയതിനെ തുടര്‍ന്ന് രണ്ടാം റൗണ്ട് മത്സരം കളിക്കാതെയാണ് നദാല്‍ മൂന്നാം റൗണ്ടിലെത്തിയത്. നേരത്തെ റോജര്‍ ഫെഡറര്‍, നൊവാക് ദ്യോക്കോവിച്ച് എന്നിവരും മൂന്നാം റൗണ്ടിലെത്തിയിരുന്നു. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച് ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ജയിച്ചത്. സ്‌കോര്‍ 4-6, 6-3, 7-5, 6-3.

ജോണ്‍ ഇസ്‌നറും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. ജാന്‍ ലെന്നാര്‍ഡനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇസ്‌നറുടെ വിജയം. സ്‌കോര്‍ 6-3, 7-6, 7-6. ഗേല്‍ മോണ്‍ഫില്‍സ് 6-3, 6-2, 6-2 എന്ന സ്‌കോറിന് മാരിസ് കോപ്പിലിനെയും തോല്‍പ്പിച്ചു. അതേസമയം, സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ രണ്ടാം റൗണ്ടില്‍ പുറത്തായി. ജാപ്പനീസ് താരം ചങ് ഹ്യൂന്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സ്പാനിഷ് താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍ 1-6, 2-6, 7-5, 6-3, 7-6.

rafaelnadal

വനിതാ വിഭാഗത്തില്‍ ലോക നാലാം നമ്പര്‍താരം സിമോണ ഹാലപ്പിന് ഒരിക്കല്‍ക്കൂടി അടിതെറ്റി. അമേരിക്കന്‍ താരം ടോണ്‍സെന്റിനോട് 2-6, 6-3, 7-6 എന്ന സ്‌കോറിനാണ് ഹാലപ് പരാജയപ്പെട്ടത്. ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാസ്‌കി അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. ഡാനിയേല റോസിനെ 4-6, 6-3, 6-4 എന്ന സ്‌കോറിന് വോസ്‌നിയാസ്‌കി കീഴ്‌പ്പെടുത്തി. ഏഴാം നമ്പര്‍ താരം കികി ബാര്‍ട്ടെന്‍സ്, അനാസ്തസ്യയെ 7-5, 6-4 എന്ന സ്‌കോറിനും തോല്‍പ്പിച്ചു.

Story first published: Friday, August 30, 2019, 11:23 [IST]
Other articles published on Aug 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+