Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

US Open: പ്രീ ക്വാര്‍ട്ടറില്‍ കടന്ന് ജോക്കോവിച്ച്, ടിറ്റ്‌സിപാസ് പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തിന്റെ പുരുഷ സിംഗിള്‍സില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്ന് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച്. നിലവിലെ ഒന്നാം റാങ്കുകാരനും ഒന്നാം സീഡുമായ ജോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് 29ാം റാങ്കുകാരനും 28ാം സീഡുകാരനുമായ ജാന്‍ ലിനാര്‍ഡ് സ്ട്രഫിനെ തകര്‍ത്താണ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ഒരു ഘട്ടത്തിലും ജോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ സ്‌ട്രെഫിനായില്ല. 1 മണിക്കൂറും 45 മിനുട്ടും നീണ്ട പോരാട്ടത്തില്‍ 6-3,6-3,6-1 എന്ന സ്‌കോറിനാണ് ജോക്കോവിച്ചിന്റെ ജയം. പ്രീ ക്വാര്‍ട്ടറില്‍ 20ാം റാങ്കുകാരനായ സ്‌പെയിനിന്റെ പാബ്ലോ കരീനോ ബുസ്റ്റയെയാണ് ജോക്കോവിച്ച് നേരിടുന്നത്. സൂപ്പര്‍ താരങ്ങളായ റോജര്‍ ഫെഡററും നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാലും യുഎസ് ഓപ്പണില്‍ ഇല്ലാത്തതിനാല്‍ത്തന്നെ കൂടുതല്‍ കിരീട സാധ്യത കല്‍പ്പിക്കുന്നത് ജോക്കോവിച്ചിന് തന്നെയാണ്.

ഏഴാം റാങ്കുകാരനും അഞ്ചാം സീഡുമായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഫ്രാന്‍സ് താരവും 32ാം സീഡുമായ അഡ്രിയാന്‍ മന്നാറിനോയെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് സെറേവ് തോല്‍പ്പിച്ചത്. 2 മണിക്കൂറും 53 മിനുട്ടും മത്സരം നീണ്ടു. ആദ്യ സെറ്റ് ടൈ ബ്രേക്കറിനൊടുവില്‍ തോറ്റതിന് ശേഷമാണ് സെറേവിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 6-7,6-4,6-2,6-2. അതേ സമയം സൂപ്പര്‍ താരവും ആറാം റാങ്കുകാരനുമായ ഗ്രീസിന്റെ സ്റ്റിഫാനോസ് ടിറ്റ്‌സിപാസ് മൂന്നാം റൗണ്ടില്‍ പുറത്തായി. 4 മണിക്കൂറും 38 മിനുട്ടും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തില്‍ ക്രൊയേഷ്യയുടെ ബോര്‍മ കോറിച്ചാണ് ടിറ്റ്‌സിപാസിനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നേടിയ ശേഷം നാലാം സീഡായ ടിറ്റ്‌സിപാസ് കളി കൈവിടുകയായിരുന്നു. സ്‌കോര്‍6-7, 6-4, 6-4, 7-5, 7-6.

novak-djokovic

വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം ജപ്പാന്റെ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നാലാം സീഡായ ഒസാക്ക ഉക്രയിനിന്റെ മാര്‍ത്ത കോസ്ട്യൂക്കിനെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്കാണ് ഒസാക്ക തോല്‍പ്പിച്ചത്. 2 മണിക്കൂറും 26 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-3,6-7,6-2. 23ാം റാങ്കുകാരി ജര്‍മനിയുടെ ഏഞ്ചലിക് കെര്‍ബര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 17ാം സീഡായ കെര്‍ബര്‍ സീഡില്ലാത്ത ആതിഥേയ താരം ആന്‍ ലിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കെര്‍ബര്‍ തോല്‍പ്പിച്ചത്. 1 മണിക്കൂറും 18 മിനുട്ടുമാണ് മത്സരം നീണ്ടത്. 6-3,6-4. അതേ സമയം കരോളിന പ്ലിസ്‌ക്കോവയെ തകര്‍ത്ത് മുന്നേറിയ കരോളിന ഗാര്‍ഷ്യ മൂന്നാം റൗണ്ടില്‍ പുറത്തായി. ആതിഥേയ താരം ജെന്നിഫര്‍ ബ്രാഡിയാണ് ഗാര്‍ഷ്യയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3,6-3.

Story first published: Saturday, September 5, 2020, 13:21 [IST]
Other articles published on Sep 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+