വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

US OPEN: 'എനിക്കൊന്നും നഷ്ടപ്പെടാനില്ല', മൂന്നാം റൗണ്ടിലേക്ക് മുന്നേറി സെറീന പറയുന്നു

29,959 കാണികളാണ് രണ്ടാം റൗണ്ടിലെ സെറീനയുടെ മത്സരം കാണാനുണ്ടായിരുന്നത്

1

ആറ് തവണ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയിട്ടുള്ള താരമാണ് സെറീന വില്യംസ്. വനിതാ ടെന്നിസിലെ ഇതിഹാസമെന്ന് തന്നെ വിളിക്കാവുന്ന പ്രതിഭ. തന്റെ കരിയറിലെ അവസാന ടൂര്‍ണമെന്റ് കളിക്കുന്ന സെറീന മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിരിക്കുകയാണ്. രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം അനെറ്റ് കോന്റാവീറ്റിനെ തോല്‍പ്പിച്ചാണ് സെറീന മൂന്നാം റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നത്. സ്‌കോര്‍ 7-6, 2-6, 6-2 എന്ന സ്‌കോറിനാണ് സെറീനയുടെ ജയം. ആദ്യ റൗണ്ട് ജയിച്ച് രണ്ടാം റൗണ്ട് നഷ്ടപ്പെടുത്തിയെങ്കിലും മൂന്നാം റൗണ്ടില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് സെറീന മൂന്നാം റൗണ്ട് ടിക്കറ്റെടുത്തത്.

ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നുASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

ഇതിഹാസ താരത്തിന്റെ അവസാന ടൂര്‍ണമെന്റായതിനാല്‍ത്തന്നെ നിരവധി ആരാധകരാണ് മത്സരം കാണാനെത്തിയത്. ആദ്യ റൗണ്ടിലെ സെറീനയുടെ മത്സരം കാണാന്‍ റെക്കോഡ് കാണികളെത്തിയിരുന്നു. രണ്ടാം റൗണ്ടിലും ഇതാവര്‍ത്തിച്ചു. 29,959 കാണികളാണ് രണ്ടാം റൗണ്ടിലെ സെറീനയുടെ മത്സരം കാണാനുണ്ടായിരുന്നത്. അമ്മയായ ശേഷവും റാക്കറ്റ് താഴെവെക്കാതെ 40ാം വയസിലും അമേരിക്കന്‍ താരം വിസ്മയിപ്പിക്കുകയാണ്.

1

മത്സരശേഷം നടന്ന അഭിമുഖത്തില്‍ സെറീന പറഞ്ഞത് ഇങ്ങനെയാണ്. 'ഞാന്‍ സെറീനയാണ്. എനിക്ക് ചെയ്യാനാവുന്നതിന്റെ പരമാവധി ചെയ്യും. എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഈ ആള്‍ക്കൂട്ടത്തെ ഞാന്‍ സ്‌നേഹിക്കുന്നു. വളരെ മനോഹരമാണിത്. ഇനിയും അല്‍പ്പം കൂടി എന്നില്‍ ശേഷിക്കുന്നു. എനിക്ക് ഇനി തെളിയിക്കാനൊന്നുമില്ല. എനിക്കിന് ജയിക്കാനോ തോല്‍ക്കാനോ ഇല്ല.

ടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരംടി20 കളിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം, ഇപ്പോഴും തുടരുന്നു!, നാല് പേരിതാ, ഒരേ ഒരു ഇന്ത്യന്‍ താരം

രണ്ടാം സെറ്റ് തോറ്റപ്പോഴും എന്റെ ഏറ്റവും മികച്ച അധ്വാനം നല്‍കിയിരുന്നു. എനിക്ക് സാധ്യമാകുന്നതില്‍ ഏറ്റവും മികച്ചതാണ് ചെയ്തത്. ഞാനൊരു നല്ല താരമാണ്. അതുകൊണ്ട് തന്നെ ബെസ്റ്റ് പ്രകടനം നടത്തും. വെല്ലുവിളികളെ എനിക്കിഷ്ടമാണ്. കഠിനമായി പരിശീലനം നടത്തിയിരുന്നു'- സെറീന പറഞ്ഞു. മുന്‍ ലോക ഒന്നാം നമ്പറില്‍ താരമായ സെറീന 2016ലാണ് അവസാനമായി യുഎസ് ഓപ്പണ്‍ നേടിയത്.

1

 T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍ T20 WorldCup: ഇനി 15 ദിവസം മാത്രം, ഇന്ത്യന്‍ ടീമില്‍ 13 പേര്‍ക്ക് സീറ്റുറപ്പ്, പോരടിച്ച് 5 പേര്‍

തന്റെ അവസാന ടൂര്‍ണമെന്റില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടം ഉയര്‍ത്തി വിടപറയല്‍ നടത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 23 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ് സെറീന കരിയറില്‍ നേടിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴും ഫ്രഞ്ച് ഓപ്പണില്‍ മൂന്നും വിംബിള്‍ഡണില്‍ ഏഴും യുഎസ് ഓപ്പണില്‍ ആറും കിരീടങ്ങളാണ് സെറീന നേടിയിട്ടുള്ളത്. 24ാം ഗ്രാന്റ്സ്ലാം കിരീടത്തോടെ വിടപറയാന്‍ സെറീനക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, September 1, 2022, 10:06 [IST]
Other articles published on Sep 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X