Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍; സ്വിറ്റോലിനയെ തകര്‍ത്ത് സെറീന ഫൈനലില്‍, എതിരാളി ബിയാങ്ക

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസ് കാനഡയുടെ കൗമാരതാരം ബിയാങ്ക ആന്ദ്രേസ്‌കുവിനെ നേരിടും. സെമിയില്‍ സെറീന സ്വിറ്റോലിനയെയാണ് മറികടന്നത്. സ്‌കോര്‍ 6-3, 6-1. ബെലിന്‍ഡ ബെന്‍സിച്ചിനെതിരെയായിരുന്നു ബിയാങ്കയുടെ വിജയം. സ്‌കോര്‍ 7-6, 7-5. ടൂര്‍ണമന്റിലുടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് സെറീന തുടര്‍ച്ചയായ രണ്ടാം ഫൈനലിലെത്തിയത്.

അമ്മയായശേഷം ഗ്ലാന്‍ഡ്സ്ലാം കിരീടം നേടാന്‍ കഴിയാതിരുന്ന സെറീനയ്ക്ക് ഇത്തവണ 24-ാം ഗ്ലാന്‍ഡ്സ്ലാം ലഭിക്കുമെന്നാണ് പ്രതീക്ഷ. മുന്‍കാല ഫോമിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇത്തവണ സെറീന യുഎസ് ഓപ്പണില്‍ കളിക്കുന്നത്. റാങ്കിങ്ങില്‍ സെറീനയേക്കാള്‍ മുന്നിലുള്ള സ്വിറ്റോലിനയുമായുള്ള സെമി കടുക്കുമെന്ന് കരുതിയെങ്കിലും ഒരവസരത്തില്‍ എതിരാളിക്ക് കളിയില്‍ തിരിച്ചുവരാന്‍ സെറീന അവസരം നല്‍കിയില്ല. രണ്ട് സെറ്റിലും അമേരിക്കന്‍താരം മികവുള്ള കളി പുറത്തെടുത്തു.

serenawilliams

ആദ്യ ഗ്ലാന്‍സ്ലാം ഫൈനലിലെത്തിയ ബിയാങ്കയ്ക്ക് രണ്ട് സെറ്റിലും എതിരാളിയുടെ വെല്ലുവിളി അതിജീവക്കാനായി. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും അവസാന സെറ്റില്‍ ടൈബ്രേക്കറിന് മുന്‍പേ ബിയാങ്ക സ്വന്തമാക്കി. ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തുള്ള ബിയാങ്കയ്ക്ക് ഫൈനലില്‍ സെറീന വില്യംസുമായുള്ള മത്സരം കടുപ്പമാകും. അട്ടിമറി ജയം ലക്ഷ്യമിട്ടാകും താരം ഫൈനല്‍ കളിക്കാനിറങ്ങുക.

Story first published: Friday, September 6, 2019, 9:27 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+