For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഇക്കുറി ഗംഭീര സമ്മാനത്തുക; ജേതാക്കള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന കോടികള്‍

ന്യൂയോര്‍ക്ക്: ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ മത്സരങ്ങള്‍ എങ്ങിനെയെങ്കിലും വിജയിക്കാന്‍ താരങ്ങള്‍ ഇറങ്ങിത്തിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. താരങ്ങളെ കൊതിപ്പിക്കുന്ന സമ്മാനത്തുക വാഗ്ദാനം ചെയ്താണ് പല ടൂര്‍ണമെന്റുകളും ആളെ പിടിക്കുന്നത്. ഇക്കാര്യത്തില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് ലോകത്തോട് കിടപിടിക്കുന്ന മത്സരം നടക്കുന്ന കായിക മത്സരമാണ് ടെന്നീസ്. പ്രീമിയര്‍ ലീഗും, ഐപിഎല്ലും ഒക്കെച്ചേര്‍ന്ന് കോടികളുടെ സമ്മാനത്തുക ഇറക്കുമ്പോള്‍ ഒരു ചുവട് മുന്നില്‍വെയ്ക്കുന്ന മത്സരമാണ് യുഎസ് ഓപ്പണ്‍ കാഴ്ചവെയ്ക്കുന്നത്.

tennis

ഇക്കുറി ഗംഭീര സമ്മാനത്തുക പ്രഖ്യാപിച്ചാണ് യുഎസ് ഓപ്പണ്‍ സംഘാടകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. യുഎസ് ഓപ്പണ്‍ വനിതാ, പുരുഷ സിംഗിള്‍സ് ജേതാക്കള്‍ക്ക് 3.8 മില്ല്യണ്‍ ഡോളര്‍, ഏകദേശം 26 കോടി വീതമാണ് സമ്മാനത്തുക. ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 53 മില്ല്യണ്‍ ഡോളറായി വര്‍ദ്ധിപ്പിച്ചു, അതായത് ഏകദേശം 363 കോടി രൂപ. ഈ സമ്മാനത്തുക നേടാനായി താരങ്ങള്‍ കടുത്ത പോരാട്ടം കാഴ്ചവെയ്ക്കുമെന്ന് ഉറപ്പ്.

പുരുഷ-വനിതാ ഡബിള്‍സ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുകയും വര്‍ദ്ധിപ്പിച്ചതായി യുഎസ് ടെന്നീസ് അസോസിയേഷന്‍ വ്യക്തമാക്കി. ഡബിള്‍സ് മത്സരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് നല്‍കിയിരുന്ന സമ്മാനത്തുക 7 ലക്ഷം ഡോളറായി വര്‍ദ്ധിപ്പിച്ചു. യോഗ്യത നേടുന്നവര്‍ക്ക് സമ്മാനത്തുകയായി 3 മില്ല്യണ്‍ ഡോളറും നല്‍കും.

കഴിഞ്ഞ വര്‍ഷം സിംഗിള്‍സ് ജേതാക്കള്‍ക്ക് 3.7 മില്ല്യണ്‍ ഡോളറായിരുന്നു സമ്മാനം. ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 50.4 മില്ല്യണ്‍ ഡോളറും. ഇത് രണ്ടും ആ വര്‍ഷത്തെ റെക്കോര്‍ഡായിരുന്നു. ഇത് മറികടന്നാണ് ഇക്കുറി യുഎസ് ഓപ്പണ്‍ സംഘാടകര്‍ സമ്മാനത്തുക വര്‍ദ്ധിപ്പിച്ചത്. 2013 മുതല്‍ തുകയില്‍ 57 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായതെന്ന് യുഎസ്ടിഎ പറയുന്നു. ആഗസ്റ്റ് 27-നാണ് വര്‍ഷത്തിലെ അവസാന പ്രധാന ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക.

Story first published: Wednesday, July 18, 2018, 17:01 [IST]
Other articles published on Jul 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+