വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഓപ്പണ്‍ നേടിയ ഒസാക്ക അമേരിക്കക്കാരിയോ ജപ്പാന്‍കാരിയോ? പലര്‍ക്കും സംശയം; സത്യമിതാണ്

ന്യൂയോര്‍ക്ക: ഇത്തവണ യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടം നേടിയ നവോമി ഒസാക്കയെക്കുറിച്ച് വലിയ വാദപ്രതിവാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. യഥാര്‍ഥത്തില്‍ അവര്‍ അമേരിക്കക്കാരിയാണോ അതോ ജപ്പാന്‍കാരിയാണോ എന്നത് സംബന്ധിച്ച് പലര്‍ക്കും സംശയം തീരുന്നില്ല. കറുത്തനിറമുള്ള ഒരു ജപ്പാന്‍കാരിയിലും പലരും ചോദ്യമുന്നയിച്ചു. എന്നാല്‍, തന്നെക്കുറിച്ചെല്ലാം വിശദമായിത്തന്നെ പല അവസരങ്ങളിലും അവര്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

Naomi Osaka

ജപ്പാനില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന് ജപ്പാനുവേണ്ടി കളിക്കുന്ന താരമാണ് ഒസാക്ക. ജപ്പാന്റെയും അമേരിക്കയുടെയും ഇരട്ടപൗരത്വവുമുണ്ട്. മൂന്നാം വയസുമുതല്‍ അവര്‍ വളര്‍ന്നതും കളി പഠിച്ചതുമെല്ലാം അമേരിക്കയിലാണ്. ഹെയ്തി വംശജനായ പിതാവും ജപ്പാന്‍ വംശജയായ അമ്മയ്ക്കുമൊപ്പം ഒരു സഹോദരികൂടിയുണ്ട് ഒസാക്കയ്ക്ക്. യുഎസ് ഓപ്പണ്‍ നേടിയതോടെ അവര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ജപ്പാന്‍കാരിയുമായി.

പിതാവ് ലിയനാര്‍ഡ് മാക്‌സിമി ഫ്രാങ്കോയിസ് അമേരിക്കയിലെ വിദ്യാഭ്യാസത്തിനുശേഷം ജപ്പാനിലെ ഹോക്കിയാഡോയിലെത്തിയതായിരുന്നു. അവിടെവെച്ച് നവോമിയുടെ മാതാവ് തമാക്കി ഒസാക്കയെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാല്‍, തമോക്കിയുടെ മാതാപിതാക്കള്‍ അവരുടെ ബന്ധത്തിന് എതിരായിരുന്നതിനാല്‍ ആദ്യം ഒസാക്കയിലേക്കും പിന്നീട് ന്യൂയോര്‍ക്കിലേക്കും താമസം മാറി. ന്യൂയോര്‍ക്കില്‍നിന്നും ഇവര്‍ പിന്നീട് ഫ് ളോറിഡയില്‍ സ്ഥിരതാമസമാക്കി.

പിതാവ് ഫ്രാങ്കോയിസ് തന്നെയാണ് രണ്ടു പെണ്‍മക്കളെയും ടെന്നീസ് കളി പഠിപ്പിക്കുന്നതും വളര്‍ത്തിക്കൊണ്ടുവരുന്നതും. നവോമി ഒസാക്കയ്ക്ക് പിന്നീട് മറ്റൊരു പരിശീലകനെയും നിയമിച്ചു. 2013ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ എത്തിയശേഷം പിതാവാണ് ജപ്പാനുവേണ്ടി കളിക്കുന്ന കാര്യം നിര്‍ദ്ദേശിച്ചത്. ലോകം അറിയപ്പെടുന്ന താരമായതോടെ ആരെക്കാളും മികച്ചവളാകുകയെന്നതാണ് ഒസാക്കയുടെ ഇപ്പോഴത്തെ ആഗ്രഹം. തന്റെ റോള്‍ മോഡലായ സെറീന വില്യംസിനെ തോല്‍പ്പിച്ച് യുഎസ് ഓപ്പണ്‍ നേടിയ താരം ഇനി ലോക ടെന്നീസിലെ പുതിയ റാണിയാകാനുള്ള ഒരുക്കത്തിലാണ്.


രാജകീയം, ഈ വിടവാങ്ങല്‍... ചരിത്രനേട്ടവുമായി കുക്കിന്റെ പടിയിറക്കം, റെക്കോര്‍ഡുകള്‍ വഴിമാറി

Story first published: Tuesday, September 11, 2018, 11:53 [IST]
Other articles published on Sep 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X