Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപ്പണ്‍ സെമി ലൈനപ്പായി; നദാല്‍ ബെറെട്ടിനിയെ നേരിടും, സെറീന സ്വിറ്റോലിനയേയും

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പായി. പുരുഷ സിംഗിള്‍സില്‍ അവസാനം നടന്ന മത്സരത്തില്‍ റാഫേല്‍ നദാല്‍ അര്‍ജന്റീനന്‍ താരം ഡിയേഗോ ഷ്വാര്‍ട്‌സ്മാനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 7-5, 6-2. മുന്‍ ലോക ഒന്നാം നമ്പറായ സ്പാനിഷ് താരത്തിന് വെല്ലുവിളിയാകാന്‍ ഷ്വാര്‍ട്‌സ്മാന് കഴിഞ്ഞില്ല. മൂന്ന് സെറ്റിലും എതിരാളിക്കെതിരെ മേധാവിത്വം പുലര്‍ത്താന്‍ നദാലിന് കഴിഞ്ഞു.

മറ്റൊരു സെമിയില്‍ മാറ്റിയോ ബെറെട്ടിനി ഗെയ്ല്‍ മോണ്‍ഫില്‍സിനെയും തോല്‍പ്പിച്ചു. അഞ്ചുസെറ്റ് നീണ്ടുനിന്ന കളിയിലാണ് ബെറെട്ടിനി സെമി ടിക്കറ്റെടുത്തത്. സ്‌കോര്‍ 3-6, 6-3, 6-2, 6-3, 7-6. ടൈബ്രേക്കറിലേക്ക് നീണ്ട അവസാന സെറ്റില്‍ മോണ്‍ഫില്‍സിനെതിരെ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞതാണ് താരത്തിന് തുണയായത്. ഇതാദ്യമായാണ് ഈ ഇറ്റാലിക്കാരന്‍ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത്. സെമിയില്‍ റാഫേല്‍ നദാലാണ് ബെറെട്ടിനിയുടെ എതിരാളി. മറ്റൊരു സെമിയില്‍ ഡാനില്‍ മദ്‌വേദേവ് ഗ്രിഗോര്‍ ദിമിത്രോവിനെ നേരിടും.

nadalandmatteoberrettini

വനിതാ സിംഗിള്‍സില്‍ പത്തൊമ്പതുകാരിയായ കനേഡിയന്‍ താരം ബിയാങ്ക ആന്ദ്രേഷ്യു സെമയില്‍ കടന്നു. എലിസി മാര്‍ട്ടെന്‍സിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ബിയാങ്ക തോല്‍പ്പിച്ചത്. സ്‌കോര്‍ 3-6, 6-2, 6-3. സെമിയില്‍ ബെലിന്‍ഡ ബെന്‍സിക് ആണ് ബിയാങ്കയുടെ എതിരാളി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ യുഎസ് ഓപ്പണ്‍ സെമിയില്‍ കടക്കുന്ന പ്രായംകുറഞ്ഞതാരമാണ് ബിയാങ്ക. മറ്റൊരു സെമിയില്‍ സെറീന വില്യംസ് എലിന സ്വിറ്റോലിനയേയും നേരിടും.

Story first published: Thursday, September 5, 2019, 10:54 [IST]
Other articles published on Sep 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+